മുർഷിദാബാദിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് മരണം; മരിച്ചവരിൽ രണ്ട് വിദ്യാർഥികൾ
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ബഹറംപൂർ മേഖലയിലെ കർണസുബർണ (കത്വ) റെയിൽവേ ലെവൽ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാനിലേക്ക് നിംതിത–കത്വ പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വാൻ ഡ്രൈവറും രണ്ട് കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റ നിരവധി വിദ്യാർഥികളെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ട്രെയിൻ കടന്നുപോയതിന് പിന്നാലെ ലെവൽ ക്രോസിങ് ഗേറ്റ് […]
Read more