Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ത്രിപുര ഡിജിപി അനുരാഗ് ധങ്കറെ മരിച്ച നിലയിൽ കണ്ടെത്തി

അഗർത്തല: ത്രിപുര പൊലീസ് മേധാവി (ഡിജിപി) അനുരാഗ് ധങ്കറെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ധങ്കർ സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതായാണ് സംശയം. ഉടൻ തന്നെ അദ്ദേഹത്തെ അഗർത്തലയിലെ ജി.ബി. പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതാഭ് രഞ്ജന് ശേഷം 2025 മെയ് […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. വീണ്ടും പുറത്തിറങ്ങിയാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിയല്ലെന്നുമുള്ള പ്രതിയുടെ മുൻ പരാമർശങ്ങൾ കോടതി ചൂണ്ടിക്കാട്ടി. “ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല, ഇങ്ങോട്ട് […]
Read more

പാളയത്തെ ബിജുവിന്റേത് അരുംകൊല; ശരീരത്താകെ 45 മുറിവുകൾ

കോഴിക്കോട്: പാളയം സ്വദേശി ബിജുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കത്തിക്കുത്തുകളേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കിച്ചൺ നൈഫ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ […]
Read more

ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മൂന്നുദിവസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സീലംപുർ സ്വദേശിയായ സലിം (52) ആണ് അറസ്റ്റിലായത്. 45-കാരിയായ ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച അന്വേഷണസംഘം […]
Read more

ഒമാനിൽ ദാരുണ വാഹനാപകടം; അധ്യാപികയും മൂന്ന് മക്കളും മരിച്ചു

മസ്കറ്റ്: ഒമാനിലെ സലാലയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ അധ്യാപികയും മൂന്ന് മക്കളുമുൾപ്പെടെ നാല് ഒമാൻ പൗരന്മാർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ശനിയാഴ്ച നടന്ന അപകടത്തിൽ ഇവർ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് ഹെലികോപ്റ്റർ ഉപയോഗിച്ച് […]
Read more

കേതൻ കൊലക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾപുറത്ത്

മുംബൈ: പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് യുവവ്യവസായി കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പ്രതിശ്രുതവധു സിയയും ആൺസുഹൃത്ത് ചേതനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കോട്ടയിൽ നിന്ന് തള്ളിയിടുന്നതിന് മുമ്പ് കേതനെ ആക്രമിക്കാനും കൊലപ്പെടുത്താനും നിരവധി മാർഗങ്ങൾ ഇരുവരും ആലോചിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പുണെ റൂറൽ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കേതനെ ആക്രമിക്കാൻ മൂന്നാമതൊരാളെ വാടകയ്‌ക്കെടുക്കുന്നതും ഇരുവരും പരിഗണിച്ചിരുന്നു. കയ്യും […]
Read more

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശ്ശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല് മലയാളി നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലീമിന്റെ മകൻ നാദിർഷ (15) യുടെ മൃതദേഹമാണ് സ്നേഹതീരത്തിന് പടിഞ്ഞാറ് നിന്ന് കണ്ടെത്തിയത്. തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വി.എച്ച്.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു നാദിർഷ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാദിർഷയും സുഹൃത്തായ അബ്ദുൾ റഹ്‌മാനും കടലിൽ കുളിക്കാനിറങ്ങിയത്. ആദ്യം തമ്പാൻകടവ് അറപ്പത്തോട് ബീച്ചിലെ അറപ്പത്തോട്ടിൽ ഇറങ്ങിയ ഇരുവരും പിന്നീട് വെള്ളം […]
Read more

രാത്രി നഗ്നയായി ക്ഷേത്രത്തിലെത്തി; കുളത്തിൽ ചാടി ജീവനൊടുക്കി യുവതി

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന തേജസ്വിനി (25) ആണ് മരിച്ചത്. കുറച്ച് നാളുകളായി തേജസ്വിനി അമ്മയ്ക്കൊപ്പം ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ജൂലൈ 17ന് വീടുമായി ബന്ധപ്പെട്ട ആവശ്യത്തിനായി തേജസ്വിനിയും അമ്മയും മിയാപുരിലെത്തിയിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം ഇരുവരും വെവ്വേറെ മുറികളിൽ ഉറങ്ങാൻ പോയി. പൊലീസ് പറയുന്നതനുസരിച്ച്, രാത്രിയിൽ തേജസ്വിനി അമ്മയുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം അടുത്തുള്ള ക്ഷേത്രത്തിലെത്തുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ കുളത്തിൽ […]
Read more

കോഴിക്കോട്ടെ യുവാവിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിതീകരിച്ചു

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പാളയം പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ചില നിർണായക സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെ കറക്കാനായി വിളിക്കാനെത്തിയ അമ്മ […]
Read more

ജമ്മു കശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും; നാല് മരണം

ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മിന്നൽ പ്രളയവും വ്യാപക നാശനഷ്ടമുണ്ടാക്കി. ദുരന്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു. പൂഞ്ച്, രജൗരി ജില്ലകളിൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുവീണ് നസിയ കൗസർ (28) മരിച്ചു. ഭർത്താവിനും മൂന്ന് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മാറോട്ട് മേഖലയിൽ ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിക്കുകയും മറ്റൊരിടത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix