പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി തടസ്സത്തെ തുടർന്ന് അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്.
വൈദ്യുതി മുടങ്ങിയതോടെ രോഗിക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം പ്രവർത്തനം നിലച്ചെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കെഎസ്ഇബിക്കെതിരെ കുടുംബം പരാതി നൽകി.
വൈദ്യുതി തടസ്സത്തെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും അടിയന്തരമായി ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.


