Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസ താരവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം കളിച്ച അപൂർവ താരമായിരുന്നു ബറേസി. 1977 മുതൽ 1997 വരെ 20 വർഷക്കാലം എ സി മിലാന്റെ ജേഴ്സിയിൽ മാത്രമാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ഇതോടെ ‘വൺ ക്ലബ്ബ് മാൻ’ എന്ന വിശേഷണത്തിനും അദ്ദേഹം അർഹനായി. കളിക്കളത്തിലെ അസാധാരണമായ ശാന്തത, കൃത്യതയാർന്ന ടാക്കിളുകൾ, ലിബറോ പൊസിഷനിലെ […]
Read more

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു; ഒൻപത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബിൽഡിംഗിലാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം തകർന്നുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അധികൃതർ അറിയിച്ചു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപന അധികൃതർ നേരത്തെ […]
Read more

വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെറുന്നിയൂർ സ്വദേശിനിയും ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ അനന്യ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ […]
Read more

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഗുവഹാത്തി: അസമിൽ തുടരുന്ന വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിലായി മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതോടെ ഈ വർഷത്തെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.) അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം മൂന്ന് ലക്ഷം പേർ ഇപ്പോഴും പ്രളയബാധിതരായി തുടരുകയാണ്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് സാരമായി ബാധിച്ചിരിക്കുകയാണ്. 21,523.08 […]
Read more

ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പടിഞ്ഞാറെത്തറ സ്വദേശി അമൽ (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ […]
Read more

ജോലിക്കായി പോകുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; 68-കാരന് ദാരുണാന്ത്യം

കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തൂപ്പുഴ സ്വദേശിയായ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. ചുമട്ടുതൊഴിലാളിയായ ബഷീർ ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ജനവാസമേഖലയിലേക്ക് കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശത്ത് ഭീതി പരന്നിരിക്കുകയാണ്. സംഭവത്തെ തുടർന്ന് വന്യജീവി ആക്രമണം തടയാൻ അടിയന്തര […]
Read more

ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി തർക്കം; യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി

ന്യൂഡൽഹി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ 22-കാരിയെ ഭർത്താവിന്റെ സഹോദരൻ തലയറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അൻഷു കുമാരി (22)യാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് അൻഷു, കുനാലിന്റെ സഹോദരനായ ധർമേന്ദ്ര കുമാറിനെ വിവാഹം കഴിച്ചത്. സംഭവസമയത്ത് വീട്ടിലെ മറ്റ് അംഗങ്ങൾ പാടത്ത് ജോലിക്കായി പോയിരിക്കുകയായിരുന്നു. ഇതിനിടെ കുനാൽ ഭക്ഷണം വിളമ്പാൻ അൻഷുവിനോട് ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്റെ കൈയിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് […]
Read more

കാൽ ഒടിഞ്ഞ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ; സംഭവം ഹരിയാനയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ച ആരോപിച്ച് ഡോക്ടർമാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയെയാണ് സംഭവത്തിൽ മരിച്ചത്. റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുടർന്ന് ജൂലൈ 24ന് പാനിപ്പത്തിലെ ജിടി റോഡിലുള്ള പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലെ ഒടിവിന് ചികിത്സ നൽകാനാണ് ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ, അടുത്ത ദിവസം ആശുപത്രി അധികൃതർ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും സ്റ്റന്റ് സ്ഥാപിച്ചെന്നും ബന്ധുക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. […]
Read more

ഹാഷിഷ് കടത്ത് കേസ്; സൗദിയിൽ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായത്. […]
Read more

പഞ്ചാബ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

ചണ്ഡീ​ഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നതിനിടെ ഷോക്കേറ്റ് ഗവേഷക വിദ്യാർഥിനി മരിച്ചു. ഹരിയാണയിലെ റെവാരി സ്വദേശിനിയും മൈക്രോബയോളജി വിഭാഗത്തിലെ പി.എച്ച്.ഡി വിദ്യാർഥിനിയുമായ ജ്യോതി (28)യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. കനത്ത മഴയെ തുടർന്ന് ക്യാമ്പസിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഹോസ്റ്റലിൽ നിന്ന് പഠനവിഭാഗത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന വൈദ്യുത ജങ്ഷൻ ബോക്സിൽ നിന്നാണ് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. മഴയെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix