Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

തീവ്ര മഴയിൽ സംസ്ഥാനത്ത് കനത്ത നഷ്ടം; 12 മരണം, 6 പേരെ കാണാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയ ദുരിതവും തുടരുന്നു. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ കൈതേരി ഇടത്തിൽ രാരിഷിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരൻ മാസിനും മരിച്ചു. തിരുവനന്തപുരം തീരത്ത് കാണാതായ മത്സ്യത്തൊഴിലാളികളായ ഫ്രീമോന്റെയും ആന്റണിയുടെയും മൃതദേഹങ്ങളും കണ്ടെത്തി. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറുപേർക്കായുള്ള […]
Read more

അരൂരിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശൻ (72) ആണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയുമുണ്ടായിരുന്നതിനാൽ സംശയമുയർന്നെങ്കിലും മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പലതവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മകൾ അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. […]
Read more

മാവൂർ റോഡ് കൊലപാതകം; മൂന്നാം പ്രതിയും പിടിയിൽ

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. നല്ലളം സ്വദേശിയായ കെ.സി. വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രി വയനാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് അറിയിച്ചു. ഇതേ കേസിൽ കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി എൻ. നജീബ് (31), അരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 8.47ഓടെ […]
Read more

വാഹനം ഒട്ടകവുമായി ഇടിച്ച് തലകീഴായി മറിഞ്ഞു; കരസേന മേജർക്ക് ദാരുണാന്ത്യം

ജയ്‌സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കരസേനാ മേജർ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശി മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. അപകടത്തിൽ ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി വാഹനം റോഡിലൂടെ കടന്നുപോയ ഒട്ടകത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ജയ്‌സാൽമീർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് […]
Read more

കുർകുറെ പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കർണാടക: കർണാടകയിലെ മൈസൂരു ജില്ലയിൽ കുർകുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. ഹുൻസൂരിലാണ് ദാരുണ സംഭവം. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായകിന്റെയും പേരക്കുട്ടിയും സന്തോഷ്–ഐശ്വര്യ ദമ്പതികളുടെ ഏകമകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, കുർകുറെ പാക്കറ്റിനുള്ളിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. പന്ത് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹുൻസൂർ […]
Read more

വിവാഹം വൈകിപ്പിച്ചതിൽ തർക്കം; ഫരീദാബാദിൽ കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ചണ്ഡിഗഢ്: ഹരിയാണയിലെ ഫരീദാബാദിൽ കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ അനിത (33) ആണ് സദാഖത്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സദാഖത്ത് അത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ജൂലൈ 25-നാണ് സംഭവം നടന്നത്. അനിത താമസിച്ചിരുന്ന അനങ്പൂർ ഗ്രാമത്തിലെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം, മദ്യലഹരിയിൽ ഉറങ്ങിക്കിടക്കുമ്പോൾ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് […]
Read more

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. കൊയിലാണ്ടി പെരുവട്ടൂർ താഴെവരൂണ്ട സ്വദേശികളായ സജിത്- ജിസ്ന ദമ്പതികളുടെ മകൻ കാർത്തിക് ആണ് മരിച്ചത്. മലബാർ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയാണ് കാർത്തിക് മരണത്തിന് കീഴടങ്ങിയത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാർത്തിക്കിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചികിത്സാ ചെലവിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നതിനിടെയാണ് ദുഃഖകരമായ സംഭവം ഉണ്ടായത്. കുറുവങ്ങാട് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു കാർത്തിക്. സഹോദരൻ ദ്രുപത് ആണ്.
Read more

കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരിയിടത്തിൽ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പതിയെ ഒഴിഞ്ഞുതുടങ്ങി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ശ്രീകണ്ഠപുരം ടൗണിൽ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ സ്ഥിതി സാധാരണ നിലയിലായി. മാടായിയിലും പയ്യന്നൂരിലും ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. മാടായി കുളവയൽ […]
Read more

ഹരിയാനയിൽ എംഎൻസി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: അമൃത്സർ സ്വദേശിയായ സഞ്ജീവ് യാദവ് (36) ആണ് മരിച്ചത്. ഗുരുഗ്രാം സൂരത് നഗറിലെ വീട്ടിലായിരുന്നു സംഭവം. സംഭവസമയത്ത് ഭാര്യ മൻപ്രീത് കൗറും ഏഴ് വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സഞ്ജീവ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ട് ഭാര്യ സഹായത്തിനായി നിലവിളിച്ചപ്പോൾ മകൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സഞ്ജീവിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാണെന്നും ആരോപിച്ചു. ദമ്പതികൾ തമ്മിൽ […]
Read more

ശിവമോഗയിൽ ഉരുൾപൊട്ടൽ; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് മരണം

ശിവമോഗ: കർണാടകയിലെ ശിവമൊഗ ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശിവമൊഗ ജില്ലയിലെ കൊക്കാരേഗരുവിൽ രാത്രി രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix