ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞു; യുവാവ് മരിച്ചു, മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇടുക്കി: കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ ഏറമ്പടത്തിന് സമീപം ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം സ്വദേശി ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റപ്പോൾ, മൂന്നുവയസ്സുകാരനായ മകൻ ജോഹാൻ ഇമ്മാനുവൽ ഏണസ്റ്റ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 6.30ഓടെ ഏറമ്പടത്തിനും കരിന്തരുവിക്കും ഇടയിൽ സർക്കാർ യു.പി. സ്കൂളിന് സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് ഇടുക്കി ചേലച്ചുവട്ടിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണംവിട്ട് […]
Read more