Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പഞ്ചായത്ത് യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ ദീപ ലേഖയെ ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ ലേഖയെ പിണറായി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സംഭവം. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.
Read more

വാക്കുതർക്കത്തിനിടെ അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്നു

മലപ്പുറം: തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്നു. തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് വേലായുധന് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണികൃഷ്ണൻ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ച ഷെഡിൽ താമസിച്ചിരുന്നത്. […]
Read more

വിവാഹസൽക്കാരത്തിന് പോകുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനി പുറത്തൂർ സ്വദേശിയായ 19കാരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു. തൃത്തല്ലൂർ കുന്നുങ്ങൽ സ്വദേശി കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് റിഷാൽ (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വിവാഹസൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു റിഷാൽ. വഴി പരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കത്തിൽ എത്തിയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ റിഷാലിനെ ഉടൻ കോട്ടക്കലിലെ […]
Read more

ഈജിപ്തിലെ സ്വർണ ഖനിയിൽ പാറ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

കയ്‌റോ: ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഖനിയിലെ ഭൂഗർഭ തുരങ്കങ്ങളിലൊന്നിൽ പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായതെന്ന് പെട്രോളിയം, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ ചെങ്കടൽ തീരത്തെ മർസ അലം നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന പ്രദേശത്തെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും […]
Read more

ശബരിമല ഡ്യൂട്ടിക്കിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഷെഫീഖ് (41) ആണ് മരിച്ചത്. ശബരിമല നിറപുത്തരി ചടങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെയാണ് കഴിഞ്ഞ മൂന്നിന് നിലയ്ക്കലിൽ വെച്ച് ഷെഫീഖിന് അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം […]
Read more

ലഷ്‌കറെ തയ്ബ കമാൻഡർ ഇസ്ലാമാബാദിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ഇസ്ലാമാബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയുടെ മുതിർന്ന കമാൻഡറെ ഇസ്ലാമാബാദിലെ പള്ളിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്. പ്രാർഥനയ്ക്കായി പള്ളിയിലെത്തുന്നതിന് മുമ്പ് ഖാരി സയീദ് ഒരു റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഏത് റെസ്റ്റോറന്റിലാണ് ഭക്ഷണം കഴിച്ചതെന്ന് വ്യക്തമല്ല. ഭക്ഷണശേഷം പള്ളിയിലെത്തിയ ഇയാൾ കവാടത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ലഷ്‌കറെ തയ്ബയുടെ […]
Read more

ഗൂഡല്ലൂരിൽ തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പമ്പ് ഹൗസിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. വനത്തോട് ചേർന്നുള്ള ലാറൻസ്റ്റൺ പാടിയിലാണ് ബാലകൃഷ്ണൻ താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതിയിലായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പിന്റെ […]
Read more

ബെംഗളൂരുവിലെ വീട്ടിൽ 57കാരിയുടെ അസ്ഥികൂടം; മരണം ഒരു വർഷം മുമ്പെന്ന് നിഗമനം

ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടിനുള്ളിൽ 57കാരിയുടെ അസ്ഥികൂടം കണ്ടെത്തി. നഗസന്ദ്രയ്ക്ക് സമീപം ഹാവന്നൂർ ലേഔട്ടിൽ താമസിച്ചിരുന്ന ദാക്ഷായണിയുടേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു വർഷം മുമ്പ് മരണം സംഭവിച്ചതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വർഷങ്ങളായി ദാക്ഷായണി വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച വീടിന് സമീപത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ബാഗലഗുണ്ടെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. […]
Read more

ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകം; വിദേശത്തേക്ക് കടന്ന കനേഡിയൻ പങ്കാളി അറസ്റ്റിൽ

ടൊറൻ്റോ: ഇന്ത്യൻ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ അബ്ദുൾ ഗഫൂറി (32)യെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാളെ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കാനഡയിലേക്ക് തിരികെ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏത് രാജ്യത്തുനിന്നാണ് ഗഫൂറിയെ പിടികൂടിയതെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോ വിമാനത്താവളത്തിൽവച്ചാണ് ഗഫൂറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. കഴിഞ്ഞ […]
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. ബ്രഹ്മപുരം വെണ്ണിത്തടം പോളേക്കരോട്ട് ടി.വി. സതിയാണ് മരിച്ചത്. കെബിപിഎസ് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സതിയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സതിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix