Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടി; വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് മരിച്ചത്. അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയും തമ്മിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വഴിയെച്ചൊല്ലി തർക്കമുണ്ടായത്. വാക്കേറ്റത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഉച്ചയോടെ മനോഹരൻ പിള്ളയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സരസ്വതിയാണ് മനോഹരൻ […]
Read more

എലത്തൂര്‍ കൊലപാതക കേസ്: പ്രതി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: എലത്തൂർ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്. തടമ്പാട്ടുതാഴത്തെ വീട്ടിൽ വിഷം കഴിച്ച നിലയിലാണ് വൈശാഖനെ കണ്ടെത്തിയത്. ഇയാൾ ജാമ്യത്തിലായിരുന്നു. മാളിക്കടവിലെ വർക്ക്‌ഷോപ്പിൽ യുവതിയെ കൊലപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് വൈശാഖൻ. ജനുവരി 24നാണ് 26കാരിയായ യുവതിയെ വർക്ക്‌ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞാണ് വൈശാഖൻ യുവതിയെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും ചേർന്ന് കയർ കെട്ടിയ ശേഷം […]
Read more

മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി മനോവിഷമം; എറണാകുളത്ത് പതിനാലുകാരി ജീവനൊടുക്കി

എറണാകുളം: നെടുമ്പാശ്ശേരി കുന്നുകരയിൽ പതിനാലുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിലെ മൊബൈൽ ഫോണിലേക്ക് പിതാവ് വിളിച്ചപ്പോൾ ഫോൺ തിരക്കിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം […]
Read more

റോഡിലെ കുഴിയിൽ സ്‌കൂട്ടർ തെന്നിമറിഞ്ഞു; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയിൽപ്പെട്ട് തെന്നിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്. ചെമ്മാട് ടൗണിലെ സി.ഐ.ടി.യു യൂണിയൻ ചുമട്ടുതൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെമ്മാട്–കക്കാട് റോഡിലെ ചന്തപ്പടിയിലാണ് അപകടം. കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് റോഡിൽ എടുത്ത കുഴി മൂടാതെ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. കുഴിയിൽ തെന്നിയതിനെ തുടർന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുസ്തഫയും മകൻ […]
Read more

മുംബൈ–ഡൽഹി എക്സ്പ്രസ് ഹൈവേയിൽ അപകടം; മലയാളി യുവാവ് മരിച്ചു

കോട്ടയം: വാഴക്കുളത്തുനിന്ന് കൈതച്ചക്ക കയറ്റി ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രക്ക് മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ. നായർ (38) ആണ് മരിച്ചത്. കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷ് (42) ആണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. മധ്യപ്രദേശ്–രാജസ്ഥാൻ അതിർത്തിയിലെ മന്ദ്‌സോർ ഭാൻപുര മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. […]
Read more

നോർത്ത് പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ (24) ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഇരുകൈകളിലും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഷിബിന്റെ വീട്ടിലെത്തിയ സുരമ്യയും ഇയാളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷിബിൻ കത്തികൊണ്ട് സുരമ്യയെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം […]
Read more

കോയമ്പത്തൂരിൽ വാഹനാപകടം; മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ മരിച്ചു

കോയമ്പത്തൂർ: മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അസീം ജോലിക്കായി വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയാണ്. ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധേയനായിരുന്ന അസീം അണ്ടർ 21 കേരള ടീമിനായും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, തമിഴ്നാട് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. വാസ്കോ ഗോവ, സാൽഗോക്കർ ഗോവ, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ പ്രമുഖ […]
Read more

ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

കൊച്ചി: മഞ്ഞുമ്മലിൽ പുഴയിൽ വീണ യുവാവ് മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേൽ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ആന്റണി പുഴയിൽ വീണത്. രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 2020ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചാരണം മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്ന് വീഡിയോയിൽ ആന്റണി പറഞ്ഞിരുന്നു. ഇതുമൂലം വർഷങ്ങളായി മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും യുവാവ് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: പൊന്നങ്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കണിവീട്ടിൽ റഷീദ്-സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമ (16) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിൽ റിദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളിക്കാൻ കയറിയ റിദ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് റിദ ഫാത്തിമ. […]
Read more

പത്തനംതിട്ടയിൽ ബന്ധുവിന്റെ മർദ്ദനമേറ്റ് 45കാരൻ മരിച്ചു

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ ബന്ധുവിന്റെ മർദ്ദനമേറ്റ് 45കാരൻ മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിലാണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ ജ്യേഷ്ഠന്റെ മകനായ 27കാരൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് സംഭവം. സുധീഷിന്റെ പിതാവ് കുളത്തുമണ്ണിൽ നിർമിച്ച വീട്ടിലാണ് അനിൽ താമസിച്ചിരുന്നത്. ഈ വീടുമായി ബന്ധപ്പെട്ട് അനിലും സുധീഷും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലും പരാതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix