Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബിലാലിനെ കാണാതായത്. കൂട്ടുകാരനൊപ്പം കളിക്കാനായി വീട്ടിൽനിന്ന് പോയതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more

ഹിസ്ബുള്ള കമാൻഡർ അബു ഹസൻ അലാ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലാ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫ്. തെക്കൻ ലബനനിലെ അൻസാർ മേഖലയിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് അലാ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. ഹിസ്ബുള്ളയുടെ മേഖലയിലെ പ്രധാന കമാൻഡറായ അലാ, ഐഡിഎഫ് സേനയ്ക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്ന് ഇസ്രയേൽ അനുകൂല മാധ്യമമായ ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഹിസ്ബുള്ള ഫോഴ്‌സിലെ ബറ്റാലിയൻ കമാൻഡർ അലി സമീർ അൽ-ഹാജ് ഹസനും […]
Read more

വീടിനുനേരെ ആക്രമണം; പശ്ചിമ ബംഗാളിൽ CJP പ്രവർത്തകന്റെ പിതാവ് മരിച്ചു

ബൻകുര: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ സിജെപി പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. സിജെപി പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ പിതാവാണ് ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. സിജെപിയുടെ ‘സ്കൂൾ ടീക് കരോ’ (സ്കൂൾ നന്നാക്കൂ) ക്യാമ്പയിന്റെ ഭാഗമായി ഹാഫിസ് താൻ പഠിച്ചിരുന്ന വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ ക്യാമറയിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു സംഘം ആളുകൾ വ്യാഴാഴ്ച രാത്രി ഹാഫിസിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഹാഫിസിനെയും പ്രായമായ പിതാവിനെയും മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും […]
Read more

ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ചോറ്റുപാറയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു പ്രത്യാശ്. റിസോർട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ ഉടൻ കണ്ടെത്താനായില്ല. പിന്നീട് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം […]
Read more

പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവക്കുന്ന് സ്വദേശിനി രാധ (80)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരെ കാണാതായതായി സംശയിക്കുന്ന കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം […]
Read more

വയോധികയുടെ തിരോധാനത്തിൽ മൊഴിയെടുത്തതിന് പിന്നാലെ കൊച്ചുമകനെ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: വടക്കനാട് പള്ളിവയൽ പണിയ ഉന്നതിയിലെ തങ്കി എന്ന തങ്കിമരത്തി (64)യുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതിനിടെ കൊച്ചുമകൻ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ട് ഉന്നതിയിലെ തങ്കിയുടെ മകൾ ശാന്തയുടെ മകൻ സുധീഷ് എന്ന മുരളി (29)യെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് മുരളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ യുവാവിനെ കാണാതായതായി കുടുംബം പറഞ്ഞു. കഴിഞ്ഞ 30നാണ് തങ്കിയെ കാണാതായത്. […]
Read more

മാർത്താണ്ഡത്ത് കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; മാനസിക പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: മാർത്താണ്ഡത്ത് സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. നഴ്സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കോളേജ് അധ്യാപകരിൽനിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിൽനിന്നാണ് കഴിഞ്ഞദിവസം അൻസിജി ചാടിയത്. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർഥികൾ മോശം ഭക്ഷണത്തെച്ചൊല്ലി ഏതാനും മാസങ്ങൾക്ക് മുമ്പ് സമരം […]
Read more

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

കാസർകോട്: ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകൾ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. കോളിയടുക്കത്തെ വാടകവീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Read more

അരുണാചലിൽ കനത്ത മഴയും മിന്നൽപ്രളയവും; ഉരുൾപൊട്ടലിൽ മൂന്ന് മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും വ്യാപക നാശനഷ്ടം വിതച്ചു. അപ്പർ സുബൻസിരി ജില്ലയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നാച്ചോ ഗ്രാമത്തിലെ കേഓജറിംഗ്-ബയാചിംഗ് റോഡ് നിർമാണ മേഖലയിലാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. റോഡ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണാണ് അപകടം. മരിച്ചവരുടെ പേരുകൾ താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി എന്നിങ്ങനെയാണ്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി നാച്ചോ പൊലീസ് സ്റ്റേഷനിൽനിന്നുള്ള സംഘവും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ തുടരുകയാണ്. അതേസമയം, ദിബാങ് […]
Read more

മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസ്; അജീഷിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി: എഴുകുംവയലിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണിയും ഭാര്യ വത്സമ്മയുമാണ് മകൻ അജീഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പണം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ, ‘ദൈവം വിളിച്ചതിനാൽ അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു’ എന്ന വിചിത്ര മൊഴിയാണ് പ്രതി നൽകിയതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix