സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

‘സംഗീതമാണ് ഞങ്ങളുടെ ബന്ധം, സഹോദര സ്ഥാനം’: കെ ജെ യേശുദാസ്

പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനവുമായി കെ ജെ യേശുദാസ്. സംഗീതമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നും സംഗീതത്തിൽ അദ്ദേഹം സഹോദര സ്ഥാനത്തിൽ ആയിരുന്നെന്നും യേശുദാസ് പറഞ്ഞു. ‘ജയചന്ദ്രന്റെ വിയോഗത്തില്‍ വലിയ ദുഃഖമുണ്ട്. ഇനി പറയാനുള്ളത് ഓർമകളും അനുഭവങ്ങളും മാത്രമാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ […]
Read more

മുന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ .വി. ജോസഫ് കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: മുന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിലായിരുന്നു സംഭവം. ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി പെട്ടന്ന് തന്നെ മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍നിന്ന് ചാടി; വയോധികയ്ക്കു ദാരുണാന്ത്യം

ആലുവ: വയോധിക ഫ്ലാറ്റില്‍നിന്ന് ചാടി മരിച്ചു. ശാന്ത മണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നാണു ശാന്ത ചാടിയത്. ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Read more

നടന്‍ ദിലീപ് ശങ്കരിന്റെ മരണം: ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ്

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണതാണെന്നാണ് സംശയം. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി നാല് ദിവസം മുന്‍പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ […]
Read more

കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം: എന്‍ഐടി സംഘം പരിശോധന നടത്തും

കോഴിക്കോട്: വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ എന്‍ഐടി സംഘം പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കാരവാന്റെ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ടയ്ക്കകം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന.
Read more

വിഷം അകത്തുചെന്ന വയനാട് ഡിസിസി ട്രഷറും മകനും മരിച്ചു

ബത്തേരി: വിഷം ഉള്ളിൽച്ചെന്ന് ചികത്സയിൽ കഴിഞ്ഞിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും (78) മകന്‍ ജിജേഷും (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.എന്‍ എം വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നും എന്‍.എം.വിജയന്‍. സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ […]
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ

ഗുരുഗ്രാം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടക അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സിമ്രാനുളളത്. കുറച്ചു നാളായി സിമ്രാൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് പൊലീസിൽ വിവരം അറിയിക്കുന്നത്. […]
Read more

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; ജീവനൊടുക്കി മാതാപിതാക്കൾ

നന്ദ്യാൽ: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 24 കാരനായ മകൻ സുനിൽ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കി. ട്രാൻസ്ജെൻഡറുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ നിർബന്ധിക്കുകയും കൗൺസിലിങ്ങിനുൾപ്പെടെ കൊണ്ടുപോയെങ്കിലും സുനിലിന്റെ തീരുമാനത്തിൽ മാറ്റം വന്നില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനവസാനിപ്പിച്ചത്.
Read more

ഹുബ്ബള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം: രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് അയ്യപ്പ ഭക്തര്‍ മരിച്ചു.മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നവരാണ് ഇന്ന് മരിച്ചത്. അയ്യപ്പ ഭക്തര്‍ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഏഴ് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച അര്‍ദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഭക്തരുടെ സംഘത്തിലെ ഒരാള്‍ എല്‍പിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോര്‍ച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായത്. ചോര്‍ച്ചയുണ്ടായതിന് […]
Read more

‘നമുക്ക് നഷ്ടമായത് മഹാനായ എഴുത്തുകാരനെ’: കമൽ ഹാസൻ

ചെന്നൈ: നമുക്ക് നഷ്ടമായത് വലിയ എഴുത്തുകാരനെയാണെന്ന് നടൻ കമൽ ഹാസൻ. മലയാളം എഴുത്തുകാരിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ എം ടി വാസുദേവൻ നായർ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞ് പോയിയിരിക്കുകയാണ്. മലയാള സിനിമ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ എഴുത്തുകാരനും ഞാനും തമ്മിലുള്ള സൗഹൃദത്തിന് 50 വയസ്സായി. ഏറ്റവും അവസാനമായി മനോരഥങ്ങള്‍ എന്ന ടെലിവിഷൻ പരമ്പര വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.