ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ്
തിരുവനന്തപുരം: ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കും. എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ പഠന അവസരങ്ങൾ ഒരുക്കുന്നതിനും […]
Read more