Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dheeraj Murder case

ധീരജ് വധക്കേസ്; പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോൺഗ്രസ്

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഡിസിസി അംഗമായി നാമനിർദേശം ചെയ്ത നടപടി ന്യായീകരിച്ച് കോൺഗ്രസ്. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു കേസിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികളാണെന്നും അതുകൊണ്ടാണ് നിഖിൽ പൈലിയെ DCCയിലേക്ക് പരിഗണിച്ചതെന്നും പറഞ്ഞു. കൂടാതെ, ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച നിഖിൽ പൈലിയുൾപ്പെടെ അഞ്ചുപേരെയാണ് ഇടുക്കി DCCയിലേക്ക് നാമനിർദേശം ചെയ്തത്. മജോ കാരിമുട്ടം, ജോയ് വടക്കേടം, വർ‍ക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ. […]
Read more

നിഖിൽ പൈലിയുടെ ഡിസിസി അംഗത്വം;ആശങ്കയുണ്ടെന്ന് ധീരജിന്റെ പിതാവ്

ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ കോൺഗ്രസിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്തെത്തി. ഇത്രയും നീചമായ നടപടി നടക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, കേസിലെ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ സ്വതന്ത്രമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് നടപടികൾ ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കോൺഗ്രസ് അനുഭാവിയായിരുന്നിട്ടും പാർട്ടിയിൽ നിന്ന് ഒരു നേതാവും തന്നെ ആശ്വസിപ്പിക്കാൻ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും, ഇനി കോടതിയിലാണ് പ്രതീക്ഷയെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം, നിഖിൽ […]
Read more

ധീരജ് വധക്കേസ്; ഒന്നാം പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസി അംഗം

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച അറിയിപ്പ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ബന്ധപ്പെട്ട മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തത്. കുമളി സ്വദേശികളായ മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലക്കാപറമ്പിൽ, കാഞ്ചിയാർ സ്വദേശി മാമ്പ്രയിൽ ജോർജ് ജോസഫ് എന്നിവരാണ് മറ്റു അംഗങ്ങൾ. 2022 ജനുവരി 10ന് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ […]
Read more
Advertisement
WhiteswanTV Footer