Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DKShivakumar

ഐടി കമ്പനികളിൽ കന്നഡിഗർക്ക് ജോലി വേണം; ബെംഗളൂരുവിൽ പ്രചാരണവുമായി കന്നഡ അനുകൂല സംഘടന

ബെംഗളൂരു: കർണാടകയിലെ ഐടി കമ്പനികളിൽ സംസ്ഥാനത്തെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവുമായി കന്നഡ അനുകൂല സംഘടനകൾ രംഗത്ത്. കർണാടക രക്ഷണ വേദികെ (കെആർവി)യുടെ നേതൃത്വത്തിലാണ് ഒരുമാസം നീളുന്ന പ്രചാരണം ആരംഭിച്ചത്. ബെംഗളൂരുവിലെയും മറ്റ് പ്രദേശങ്ങളിലെയും ഐടി പാർക്കുകളും സ്വകാര്യ കമ്പനികളും സന്ദർശിച്ച് സംഘടനാ പ്രവർത്തകർ നിവേദനം നൽകി. കെആർവി സംസ്ഥാന അധ്യക്ഷൻ ടി.എ. നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. നവംബർ ഒന്നിന് കന്നഡ രാജ്യോത്സവ ദിനത്തിലാണ് പരിപാടിക്ക് തുടക്കമായത്. സ്വകാര്യ കമ്പനികളിൽ കർണാടക സ്വദേശികൾക്ക് […]
Read more

ഐടി കമ്പനികളിൽ കന്നഡികർക്ക് വിവേചനം; ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കന്നഡ മാതൃഭാഷയായി രേഖപ്പെടുത്തുന്ന ഉദ്യോഗാർഥികളെ ചില കമ്പനികൾ അഭിമുഖത്തിന് പോലും പരിഗണിക്കുന്നില്ലെന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളാണ് വിവാദത്തിന് തുടക്കമിട്ടത്. കന്നഡികരെ മനഃപൂർവം ജോലിയിൽനിന്ന് മാറ്റിനിർത്തുന്ന സ്വകാര്യ കമ്പനികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. കന്നഡികരുടെ അവകാശങ്ങളും അഭിമാനവും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ബെംഗളൂരു രാജ്യത്തെ പ്രധാന […]
Read more

‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; EDയെ വെല്ലുവിളിച്ച് സതീഷ് ജാര്‍ക്കിഹോളി

ബെംഗളുരു: തനിക്കെതിരെ ഇഡി പരാതി നൽകിയ വ്യക്തിയെക്കുറിച്ച് അറിയാമെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി ബന്ധമുള്ളതും എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന അനുയായികളുള്ളതുമായ വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്നാണ് ജാർക്കിഹോളിയുടെ ആരോപണം. എന്നാൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ള വ്യക്തിയാണോ പരാതിക്ക് പിന്നിലെന്ന കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. വിഷയം മുഖ്യമന്ത്രി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആർക്കും ആരെക്കുറിച്ചും എന്ത് […]
Read more

കാവേരി ജലതർക്കം രൂക്ഷം; കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച മാറ്റിവെച്ചു

ബംഗളൂരു: കാവേരി നദീജല പങ്കുവെക്കൽ വിഷയത്തിൽ കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്താൻ അനുകൂല സാഹചര്യമല്ലെന്നും, അതിനാൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് തമിഴ്നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി ജലവിതരണ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബെംഗളൂരുവിലെത്തുന്നതിനെതിരെ കന്നഡ സംഘടനകൾ ശക്തമായ പ്രതിഷേധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix