Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrunkDriving

നെടുമ്പാശ്ശേരി വാഹനാപകടം; പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. അപകടത്തിൽപ്പെട്ട കാർ ഓടിച്ച 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിയമം ലംഘിച്ച് യുവാവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടിയെടുക്കാനാണ് നിർദേശം. […]
Read more

കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നടപടി. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. തുടർച്ചയായി ഹോൺ മുഴക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് 1,891 പെറ്റി കേസുകളും എടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളുടെ അപകടകരമായ യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Read more

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും രണ്ട് അതിഥി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ അഴീക്കൽ കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ രജിത്തിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 21ന് അർധരാത്രിയോടെയാണ് അപകടം നടന്നത്. റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പന്ന്യന്നൂർ സ്വദേശി സ്വാതി, അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവരെ രജിത്ത് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ മൂവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാലിനും മറ്റും ഗുരുതരമായി […]
Read more

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) പ്രവീൺ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്. മദ്യപിച്ച് ബൈക്കോടിച്ച പ്രവീൺ കുമാർ റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലാണ് ബൈക്ക് ഇടിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രവീൺ കുമാറിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ […]
Read more

പത്തനംതിട്ടയിൽ വാഹനാപകടം; മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി വിനു (48), വിശ്വജിത്ത് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമിതമായി മദ്യപിച്ച ശേഷമാണ് ഇരുവരും കാറോടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗത്തിലെത്തിയ കാർ വഴിയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് സമീപമാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനായ ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ അബു (58) സംഭവസ്ഥലത്തുവച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix