Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ebola

എബോള ഭീഷണി; സുഡാനിൽ നിന്നെത്തിയ 52 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയിൽ എബോള സംശയിച്ച് നടത്തിയ പരിശോധനാഫലം നെഗറ്റീവായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 52 വയസ്സുകാരിയുടെ സാംപിള്‍ പുണെയിലെ ലാബിൽ പരിശോധിച്ചതിലാണ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഉഗാണ്ട വഴി സൗത്ത് സുഡാനിൽ നിന്ന് എത്തിയ ഇവർ യാത്രയ്ക്കുശേഷം കടുത്ത ഛർദിയും രക്തത്തിലെ ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, എബോള സംശയത്തെ തുടർന്ന് കോട്ടയം […]
Read more

കിഴക്കൻ കോംഗോയിൽ എബോള വ്യാപനം രൂക്ഷം; 782 കേസുകളും 181 മരണവും

കിൻസാഷ: കിഴക്കൻ കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യ അധികൃതർ. ഇതുവരെ 782 എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരണസംഖ്യ 181 ആയി ഉയർന്നതായും കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 15 മുതൽ രോഗവ്യാപനം ആരംഭിച്ചെങ്കിലും ആഴ്ചകൾക്ക് ശേഷമാണ് എബോള സ്ഥിരീകരിക്കപ്പെട്ടത്. അതിനാൽ യഥാർഥ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലധികം ആയിരിക്കാമെന്നാണ് സന്നദ്ധ സംഘടനകളുടെ വിലയിരുത്തൽ. ഇപ്പോഴത്തെ വ്യാപനത്തിന് കാരണമായിരിക്കുന്നത് അപൂർവമായ ബുണ്ടിബുഗ്യോ വകഭേദം എബോള വൈറസാണ്. ഈ വൈറസിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ […]
Read more

ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ട്

ബെംഗളൂരു: ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ ബെംഗളൂരുവിൽ ഉണ്ടായ എബോള ഭീതി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഉഗാണ്ടയിൽ നിന്ന് എത്തിയ ശേഷം നേരിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യയിൽ എബോള സ്ഥിരീകരിച്ച കേസുകളൊന്നുമില്ലെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് യുവതിയെ ആശുപത്രിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer