Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ED Raid

പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം: ഇ പി ജയരാജൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ രംഗത്ത്. പാർട്ടിക്കുള്ളിലും പുറത്തും കലാപം സൃഷ്ടിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരത്തിലുള്ള നടപടികൾക്കുപിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും, ഇതിൽ കേരള ഭരണകൂടത്തിനും പങ്കുണ്ടെന്നുമാണ് ജയരാജന്റെ വിമർശനം. ഇത് ഇടതുപക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണെന്നും, വലതുപക്ഷ ശക്തികൾക്ക് കരുത്ത് നൽകാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി–കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും, […]
Read more

ഇഡി റെയ്‌ഡ്; ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയെക്കുറിച്ചുള്ള ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾ ശശി തരൂർ തള്ളി. ഇഡി റെയ്ഡിൽ കോൺഗ്രസിന്റെ ഗൂഢാലോചന ഉണ്ടെന്ന് പറയാൻ കഴിയില്ലെന്ന് തരൂർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബഹുമാനപൂർവം പരിഗണിച്ചതും, മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽ കണ്ട് ആദരം പ്രകടിപ്പിച്ചതും ചൂണ്ടിക്കാട്ടിയ തരൂർ, കോൺഗ്രസിന് അനുരഞ്ജന നിലപാടാണുള്ളതെന്നും പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെതിരായ നടപടിപോലെ പിണറായിയെ ലക്ഷ്യമിടാൻ കോൺഗ്രസ് […]
Read more

പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം

ചെന്നൈ: പിണറായി വിജയൻറെ വീട്ടിൽ നടത്തപെടുന്ന ഇഡി പരിശോധനകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ച സ്റ്റാലിൻ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതായി വിമർശിച്ചു. ഇത് ജനാധിപത്യത്തിന് ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നേതാക്കളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു, ഇത്തരം നടപടികൾ രാഷ്ട്രീയപരമായ വിവാദങ്ങൾക്ക് […]
Read more

ഇഡി റെയ്‌ഡ്‌; രാഷ്ട്രീയ ഗൂഢാലോചന ആരോപണം തള്ളി മാത്യു കുഴൽനാടൻ

ഇടുക്കി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടക്കുന്ന ഇഡി പരിശോധനയെക്കുറിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന ആരോപണം തള്ളി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇഡി പരിശോധന നടക്കുന്നതെന്നും വിഷയത്തിൽ കൂടുതൽ വിവരങ്ങൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം ഞെട്ടുന്ന തരത്തിലുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്താനിടയുണ്ടെന്നും, ഇത് “മാസപ്പടി കേസ്” എന്നറിയപ്പെടുന്ന വിഷയത്തിന്റെ നിർണായക ഘട്ടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. “പി വി എന്നത് പിണറായി വിജയനാണ് എന്ന് വ്യക്തമാണ്” […]
Read more

ഇത് രാഷ്ട്രീയ പകപോക്കല്‍, വീണയുടെ അച്ഛനായിപ്പോയി എന്നതിന്റെ പേരില്‍ വേട്ടയാടുന്നു; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ നടക്കുന്ന ഇ ഡി റെയ്ഡ് അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തന്നെ നടക്കുന്ന ഈ പരിശോധനയെ രാഷ്ട്രീയ നാടകം എന്നല്ലാതെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കോടതി തന്നെ പലതവണ പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ […]
Read more

പിണറായി വിജയന്‍ തീയില്‍ കുരുത്ത നേതാവ്, ഇ ഡി റെയ്ഡ് രാഷ്ട്രീയ വേട്ട: ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടുകളിൽ ഉൾപ്പെടെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്. “കേരള മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. അതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഇത് കോൺഗ്രസും ബിജെപിയും […]
Read more

ED റെയ്ഡ് ഹീനമായ ആക്രമണം, UDF സർക്കാരിനും പങ്കുണ്ടോ എന്ന് സംശയമെന്ന് എംഎ ബേബി

ന്യൂഡൽഹി: സിപിഐഎമ്മിനും പിണറായി വിജയനുമെതിരായ ഹീനമായ ആക്രമണമാണ് ഇഡി പരിശോധനയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയാണ് റെയ്ഡ് നടക്കുന്നത്. ​ഗൂഢമായ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും പിന്നിൽ യുഡിഎഫ് സർക്കാരിനും പങ്കുണ്ടോ എന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില കാര്യങ്ങൾ മറക്കുന്നു. ഒരു സേവനവും നൽകാതെ വൻ തുക ചിലർ കൈപ്പറ്റി എന്ന് രേഖകളിൽ പറയുന്നു. ഇവർ ഇന്ന് യുഡിഎഫ് സർക്കാരിൽ ഉണ്ട്. വീണ അന്വേഷണത്തോട് […]
Read more

മോദി-മേനോന്‍ സതീശന്‍ കൂടിക്കാഴ്ച; പിന്നാലെ ഇ ഡി റെയ്ഡ്, ഗ്രാന്‍ഡ് ഡിസൈന്‍: പി ജയരാജന്‍

കണ്ണൂര്‍: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) സിഎംആര്‍എല്‍-എക്‌സാലോജിക് അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ രംഗത്തെത്തി. ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ആണിതെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജൻ, ഡൽഹി ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ഇ ഡി കേരള ഹൈക്കോടതിയിൽ നിന്ന് അന്വേഷണാനുമതി നേടിയതിൽ സംശയമുണ്ടെന്ന് പറഞ്ഞു. ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായി പ്രവർത്തിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഘപരിവാറിനെ എതിർക്കുന്ന നേതാക്കളെ […]
Read more

മുന്നറിയിപ്പില്ലാതെ ED പരിശോധന; കേരളത്തിലും ബെംഗളൂരുവിലും വ്യാപക പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച വിവരം സംസ്ഥാന പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി പരിശോധന തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി. മുൻ മന്ത്രി […]
Read more

ഇ.ഡി. റെയ്ഡ്; വ്യാപക പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജനറെ വീടുകളിലും സിഎംആർഎൽ ഓഫീസുകളിലും ഇ.ഡി. നടത്തുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം രംഗത്ത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക. പ്രതിഷേധ പരിപാടികൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ യുഡിഎഫ് സർക്കാരിന്റെ പങ്ക് ഉണ്ടോയെന്ന സംശയവും പാർട്ടി ഉയർത്തി. പ്രതിപക്ഷ നേതാവിനെ […]
Read more
Advertisement
WhiteswanTV Footer