Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട: പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന പൂർത്തിയായി.

പരിശോധനയ്ക്ക് ശേഷം, പ്രവർത്തകരെ അഭിവാദ്യം ചെയ്ത പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം നടപടികൾ കൊണ്ട് തങ്ങളെ തളർത്താൻ കഴിയില്ലെന്നും, ഇത് ഒരു തുടക്കം മാത്രമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ED ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ സംഘർഷം രൂക്ഷമായി. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, കാറിന്റെ മുന്നിലും പിന്നിലും ചില്ലുകൾ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു.

പിന്നീട് പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തി ചാർജ് നടത്തിയതായും, ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer