സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: election commission

വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് തുടക്കം;ലക്ഷ്യം ഭരണഘടനയെ സംരക്ഷിക്കല്‍ : രാഹുല്‍ ഗാന്ധി

പട്ന: വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ സമാപിക്കും. യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യാ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം […]
Read more

വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂര്‍ത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടര്‍ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്‌ഐആര്‍ നടത്തുന്നത്. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ […]
Read more

വോട്ട് ചോരി: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; വാര്‍ത്താ സമ്മേളനം നാളെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാത്താസമ്മേളനം നടത്തും. നാഷണല്‍ മീഡിയ സെന്ററില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാണേഷ്‌കുമാര്‍ ഉള്‍പ്പെടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തില്‍ നാളെ ബീഹാറില്‍ നിന്ന് ‘വോട്ടര്‍ അധികാര്‍ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. അതേസമയം, നാളെ ബീഹാറിലെ […]
Read more

‘ജനാധിപത്യം അപകടത്തിലാണ്’; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഉയർന്ന ജനാധിപത്യ ബോധ്യങ്ങൾ തന്നെയാണ് ഇന്ത്യൻ മഹാരാജ്യത്തിന്റെ അടിസ്ഥാനശിലയെന്നത്. എത്രയോ കാലങ്ങൾക്കു മുൻപ് നിരവധിയാർന്ന ധീര ദേശാഭിമാനികളുടെ ഐതിഹാസികമായ പോരാട്ടങ്ങളിൽ നിന്നാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും ഒക്കെ പിറവി കൊണ്ടിട്ടുള്ളത്. 1950 ജനുവരി 26-ന് നാം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കായിമാറിയപ്പോൾ വിജയകരമായ ഒരു ജനാധിപത്യ പരീക്ഷണത്തിനുകൂടി നാന്ദികുറിക്കപ്പെട്ടിരുന്നു. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കോ പട്ടാളഭരണത്തിലേക്കോ കൂപ്പുകുത്തിയപ്പോഴും ഇന്ത്യയിലെ ജനാധിപത്യസംവിധാനം ഏറക്കുറെ വലിയ പോറലുകളേൽക്കാതെ നിലനിന്നു. ഇത് സാധ്യമായത് നാം ഇതിനുതകുന്നവിധത്തിലുള്ള ഒരു […]
Read more

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേേക്ക് ഇന്ത്യ മുന്നണിയുടെ എംപിമാർ പ്രതിഷേധ മാർച്ച് നടത്താനിരിക്കെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്ക് സന്ദർശനാനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുന്നൂറോളം എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പരമാവധി 30 പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12നാണ് കൂടിക്കാഴ്ചയ്ക്കായി സമയം നൽകിയിരിക്കുന്നത്.
Read more

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സംഖ്യത്തിന്റെ മാർച്ച്

ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് മാർച്ച് നടത്തും. പാർലമെൻറിൽ നിന്നാകും എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുക. 30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എംപിമാർക്കും കമ്മീഷനെ കാണാൻ അനുവാദം നൽകണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞത്. 30,000 […]
Read more

രാജ്യത്ത് 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ നിന്നും 6 പാർട്ടികൾ

ന്യൂഡൽഹി: അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ.
Read more

രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണം: ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്ന് ശശി തരൂർ എംപി. ജനാധ്യപത്യത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നിലനിർത്താൻ നടപടി അനിവാര്യമെന്നാണ് തരൂർ പ്രതികരിച്ചത്. അശ്രദ്ധയാണോ, കഴിവില്ലായ്മയാണോ, മനപൂർവ്വം കൃത്രിമം കാട്ടിയതാണോ എന്നത് പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ തെളിവുകളും കണക്കുകളും അവതരിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം.
Read more

ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന്‌ 52 ലക്ഷം പേരുകൾ നീക്കം ചെയ്തു

പട്ന: ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മരിച്ച 18 ലക്ഷം വോട്ടർമാർ, മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ലക്ഷം പേർ എന്നിവരെയാണ് നീക്കം ചെയ്തതെന്ന് കമ്മീഷൻ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ എല്ലാ വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ബിഹാറിലെ പുനഃപരിശോധനാ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ […]
Read more

വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ പറ്റില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടികയിലെ പ്രത്യേക പരിശോധനയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തോട് വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാൻ കഴിയുമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാൽ ഇത് മൂന്നും ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്. ആധാര്‍ കാര്‍ഡ് വെറുമൊരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ബിഹാറില്‍ മാത്രമല്ല രാജ്യത്ത് തന്നെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ധാരാളമുണ്ടെന്നും അതിനാല്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.