Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ENTERTAIMENT

“മുക്കത്തെ പെണ്ണെ” ക്ക് ശേഷം വീണ്ടും മഖ്‌ബൂൽ; സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിൽ പുതിയ ഗാനം പുറത്ത്

പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിലെ “മുക്കത്തെ പെണ്ണെ” എന്ന ഗാനത്തിന് ശേഷം മഖ്‌ബൂൽ എന്ന മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. കേരളത്തിന്റെ സ്വന്തം പുതിയ മ്യൂസിക് ലേബൽ ആയ സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം “മതി” വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ തന്നെയാണ്. ഗാനത്തിന്റെ മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് […]
Read more

ധീരമായ കാല്‍ വെയ്പ്പുമായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്; ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് ‘ലോക’

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിന്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും വേഫേറര്‍ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂര്‍ണതയില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിന്റെ കേന്ദ്രമായി നിര്‍ത്തിക്കൊണ്ട് ഇത്രയും വമ്പന്‍ കാന്‍വാസില്‍, മലയാള സിനിമ ഇതുവരെ […]
Read more

ആദ്യ ദിനം 130+ ലേറ്റ് നൈറ്റ് ഷോകളുമായി’ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’; ചിത്രത്തിന് ഗംഭീര പ്രതികരണം

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്‌സ്ട്രാ ആയി കൂട്ടിച്ചേര്‍ത്തത്. കേരളത്തിലെ 250 ലധികം സ്‌ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം […]
Read more

നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം മഹേഷ് നാരായണൻ

ഫോർമുല വൺ കാറോട്ടമത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡ്രൈവറായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു. തമിഴിലുള്ള സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാറോട്ടത്തിലെ ഏറ്റവും ഉയർന്ന മത്സരവേദിയായ ഫോർമുല വണിൽ 2005 മുതൽ 2012 വരെ നരെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നു. കോയമ്പത്തൂർ സ്വദേശിയാണ് നരെയ്ൻ കാർത്തികേയൻ. ജോർദാൻ ഫോർമുല വൺ ടീമിനുവേണ്ടിയായിരുന്നു തുടക്കം. മോട്ടോർ സ്‌പോർട്‌സ് ടൂർണമെന്റായ ഓട്ടോ ജിപി, സൂപ്പർ ജിടി തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തു. 2010-ൽ പദ്‌മശ്രീ പുരസ്‌കാരം […]
Read more

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

കൊച്ചി: ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തിനാണ് പേരുമാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് പേര് മാറ്റാൻ നിർദേശിച്ചതെന്നാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലേ എന്ന് […]
Read more

മഹാറാണി ഒടിടിയിലേക്ക്; എപ്പോൾ ?

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മഹാറാണി. മഹാറാണി ഒരു കോമഡി എന്റെർറ്റൈനെർ ഒരു ചിത്രമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഒ ടി ടി അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. മഹാറാണി മനോരമാക്സ് ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും വേഷമിട്ട ചിത്രം ഒടിടിയില്‍ […]
Read more

‘പുഷ്പ’ സംവിധായകനുമായി കൈകോർത്ത് ഷാരൂഖ്?

‘പത്താന്’ ശേഷം ഷാരൂഖ് ഖാന്‍ നായകാനയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിങ്’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘കിങ്’ നിലവില്‍ ചിത്രീകരണഘട്ടത്തിലാണ്. എന്നാല്‍, ‘കിങ്ങി’ന് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമേത് എന്ന കാര്യത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കും ഒപ്പം റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഷാരൂഖ് ഖാന്‍ ഒന്നിക്കാനിരിക്കുന്നു എന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, ഈ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. […]
Read more

സൂര്യയുടെ പുതിയ ചിത്രം റെട്രോ ഒ‌ടിടിയിൽ

സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് റെട്രോ ഒ‌ടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ആഗോള ബോക്സ് ഓഫീസില്‍100 കോടി രൂപയിലധികം റെട്രോ നേടിയിട്ടുണ്ട്. മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
Read more

പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ പുതിയ പാട്ട് പുറത്തിറങ്ങി. ചിത്രം മെയ് 9ന് തീയേറ്ററുകളിലേക്ക്

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘ദിലീപിന്റെ 150ാം മത്തെ ചിത്രം ‘പ്രിന്‍സ് ആന്റ് ഫാമിലി’ യിലെ മായുന്നല്ലോ ‘ എന്നു തുടങ്ങുന്ന പുതിയ ഗാനം റിലീസ് ചെയ്തു. ജനപ്രിയ സംഗീതസംവിധായകനായ ജയ്ക്‌സ് ബിജോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ടിറ്റൊ പി തങ്കച്ചന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നവാഗതനായ സനല്‍ ദേവാണ്.എന്തുകൊണ്ട് സംഗീതസംവിധായകനായ ജയ്ക്‌സ് ബിജോയ് ഈ പാട്ട് പാടുന്നത് എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. […]
Read more

റിട്ടൺ ആൻഡ് ഡിറക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസായി

ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച് ഫെബി ജോർജ് സംവിധാനം ചെയ്യുന്ന റിട്ടൺ ആൻഡ് ഡിറക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസായി. സൈജു കുറുപ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. മെയ് പതിനാറിന് ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Read more

Recent News

Advertisement
WhiteswanTV Footer