സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fraud

സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ അക്കൗണ്ടിൽ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ. കേരള പൊലീസിന്‍റെ ഓപ്പറേഷൻ ‘സൈ’ ഹണ്ടിന്‍റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22)നെയാണ് ബംഗളുരുവിൽ നിന്നും പാറശാല പൊലീസ് പിടികൂടിയത്. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി […]
Read more

ഫ്‌ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഭവം: ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്

കൊച്ചി: ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാല് ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്. കാഞ്ഞൂര്‍, കുറുപ്പുംപടി, മേക്കാട്, മുവാറ്റുപുഴ ഡെലിവറി ഹബ്ബുകളുടെ ഇന്‍ചാര്‍ജുമാരായ സിദ്ദിഖ് കെ.അലിയാര്‍, ജാസിം ദിലീപ്, പി.എ.ഹാരിസ്, മഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. 332 മൊബൈല്‍ ഫോണുകളാണ് ഇവര്‍ തട്ടിപ്പു നടത്തി കൈക്കലാക്കിയത്. ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസങ്ങള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓര്‍ഡര്‍ […]
Read more

അനില്‍ അംബാനിക്ക് വീണ്ടും തിരിച്ചടി;ഫ്രോഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയുടെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. അനില്‍ അംബാനി പ്രൊമോട്ടര്‍ ഡയറക്ടറായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ തട്ടിപ്പിന്റെ പേരില്‍ എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.സെബി, നാഷണല്‍ ഹൗസിങ് ബാങ്ക്, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവര്‍ കൈമാറിയ വിവരങ്ങള്‍, സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകള്‍ എന്നിവയിലാണ് പരിശോധന നടക്കുന്നത്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് […]
Read more

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍

കട്ടപ്പന: യുകെയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതി പിടിയില്‍. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പണം നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ കട്ടപ്പന സ്വദേശി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയായിരുന്ന ഐറിന്‍ എല്‍സയെ കണ്ടെത്തിയത്. തുടര്‍ന്ന് കട്ടപ്പന പൊലീസ് […]
Read more

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ക്ക് വ്യാജന്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

കൊച്ചി: ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകളിലും വ്യാജന്‍. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുപിഐ പേയ്‌മെന്റ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്‌ക്രീന്‍ഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പിക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കാറില്ല.ഇത്തരം […]
Read more

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ വാങ്ങി; തമിഴ്‌നാട്ടിലേക്ക് മുങ്ങിയയാളെ പിടികൂടി

കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയയാൾ പൊലീസ് പിടിയിൽ. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തിയ ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നൽകിയ സജീവിനെ കൊടേക്കനാലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 2024ലാണ് കേസിനാസ്പദമായ സംഭവം. കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് മരിച്ചെന്ന പത്രവാർത്ത വന്നെങ്കിലും ഇയാളുടെ […]
Read more

വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

ദോഹ: ഖത്തറിൽ വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ​ക്കും ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് സന്ദേശം അയച്ചിരിക്കുന്നത്. ‘നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ പേ​രി​ൽ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യു​ണ്ട്. അ​ധി​ക പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ താ​ഴെ​ കാ​ണു​ന്ന ലി​ങ്ക് വ​ഴി പ​ണം അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യാ​ണ് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ധി​കാ​രി​ക​മെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധത്തിലുള്ള സ​ന്ദേ​ശ​ങ്ങളും ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​നെ അ​നു​ക​രി​ച്ചു​കൊണ്ടുളള സന്ദേശങ്ങളുമാണ് അയച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ എ​സ്​എംഎ​സ്, മൊ​ബൈ​ൽ ഫോ​ൺ […]
Read more

സെക്കന്റ് ഹാന്റ് സ്മാര്‍ട്ട്ഫോണുകൾക്ക് പിന്നിൽ വൻ തട്ടിപ്പ്;മുന്നറിയിപ്പുമായി കേരള പൊലീസ്

കൊച്ചി: സെക്കന്റ് ഹാന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുന്‍കരുതലുകളോടെ പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഇനിപ്പറയുന്ന മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ […]
Read more

വിവാഹശേഷം റാന്നി സ്വദേശിയായ യുവാവ് കടന്നുകളഞ്ഞെന്ന് പരാതി

കോട്ടയം: റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിനുശേഷം വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ജനുവരി 23ന് ആയിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതിയിൽ പറയുന്നത്. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു. കൂടാതെ, വിവാഹസമയത്ത് സ്വർണം തട്ടിയെടുക്കുകയും, സേവ് ദ് ഡേറ്റിന്റെ മറവിൽ വധുവിനെ കുമരകത്ത് എത്തിച്ച് ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ ഉണ്ട്. പെൺകുട്ടിയെ സംബന്ധിച്ച അപകീർത്തികരമായ വിവരങ്ങൾ സാമൂഹ്യ […]
Read more

സൈബര്‍ തട്ടിപ്പിന് അവസരമൊരുക്കി ചൈനീസ് ആപ്പുകള്‍

കൊച്ചി: രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ ചൈനീസ് ആപ്പുകൾക്കും വലിയ പങ്ക്. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകൾ തട്ടിപ്പിന് നേതൃത്വം നൽകുന്നവർ ഉപയോഗിക്കുന്നു. സ്വകാര്യ വിവരങ്ങൾ, എസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം സെര്‍വര്‍ (ഡി.എന്‍.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സൈബര്‍ കുറ്റവാളികളുടെ ഡേറ്റാ ശേഖരം വിലയ്ക്കുവാങ്ങി ഇരകളെ കണ്ടെത്തുന്ന സംഘങ്ങളുമുണ്ട്. ഡാര്‍ക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു സംബന്ധിച്ചാണെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഡേറ്റാ ചോര്‍ച്ച സംശയിച്ച് നേരത്തേ നാനൂറോളം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.