പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് എക്സൈസ്
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായാണ് ഏകദേശം ഒന്നര മാസം പ്രായമുള്ള ചെടി കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം ചെടി പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചെടി നട്ടത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. പ്രദേശത്ത് സമാനമായി മറ്റെവിടെയെങ്കിലും കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി […]
Read more

