Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: george kurian

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 75(2) പ്രകാരമാണ് രാജി അംഗീകരിച്ചതെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യനെ 2024 ഓഗസ്റ്റിലാണ് കേന്ദ്ര സഹമന്ത്രിയായി നിയമിച്ചത്. ഈ മാസം അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചു. വീണ്ടും രാജ്യസഭയിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് രാജി. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ […]
Read more

ജോർജ് കുര്യന് രാജ്യസഭയിലേയ്ക്ക് അവസരമില്ല; മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയതോടെ എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നൽകിയില്ല. പ്രഖ്യാപിച്ച പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്ന ജോർജ് കുര്യൻ നിലവിൽ കേന്ദ്ര സഹമന്ത്രിയുമാണ്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യങ്ങൾ എന്നിവയുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. പാർട്ടി പുറത്തുവിട്ട പുതിയ സ്ഥാനാർത്ഥി പട്ടികയിൽ മറ്റ് പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജോർജ് കുര്യന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
Read more

ഡീൽ ആരോപണം ബിജെപിയെ തുണയ്ക്കും: ജോർജ് കുര്യൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ‘ഡീൽ’ ആരോപണങ്ങൾ ബിജെപിക്ക് തന്നെ ഗുണകരമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ ബിജെപിയെ വിമർശിക്കുന്നത് ജനങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ പാർട്ടിയുടെ വോട്ട് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിൽ വലിയ വികസനം നടന്നുവെന്നും ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനാണെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തി. ദേശീയപാത തകർന്നപ്പോൾ […]
Read more

കാഞ്ഞിരപ്പള്ളിയിൽ ബിജെപിയിൽ പടലപ്പിണക്കം : ജോർജ് കുര്യനെതിരെ നോബിൾ മാത്യു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹം. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യവിമർശനവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനും മുൻ ജില്ലാ പ്രസിഡന്റുമായ നോബിൾ മാത്യു രംഗത്തെത്തി. ജോർജ് കുര്യൻ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്നും ഗ്രൂപ്പ് താല്പര്യങ്ങളാണ് സീറ്റ് നിർണ്ണയത്തിന് പിന്നിലെന്നുമാണ് പ്രധാന ആരോപണം. ​ജോർജ് കുര്യന് മണ്ഡലത്തിൽ ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ലെന്നും സ്വന്തം വാർഡിൽ പോലും ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും നോബിൾ മാത്യു പരിഹസിച്ചു. പാർട്ടിക്കായി അധ്വാനിക്കുന്നവർ […]
Read more

പിഎംശ്രീയിലെ പിന്മാറ്റം; സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമം: ജോർജ് കുര്യൻ

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിലെ പിന്മാറ്റം സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ തേടി പോകുന്ന അവസ്ഥ ഉണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പദ്ധതി നടപ്പിലാക്കുന്നത് സ്വാഗതം ചെയ്യേണ്ട കാര്യമാണെന്നും കരാറിൽ നിന്നും പിന്മാറില്ലയെന്നാണ് കരുതുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. പിഎം ശ്രീ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് […]
Read more

ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ​ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞ ‘ ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ കാണണമെന്നും ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ല, രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി പറഞ്ഞ വാചകത്തിന്റെ […]
Read more
Advertisement
WhiteswanTV Footer