Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Guruvayoor

‘വാക്ക് ഫോർ ഗുരുവായൂർ’; കലാശകൊട്ട് ദിനത്തിൽ യൂഡിഎഫ് റാലി

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനമായ ഇന്ന് ഗുരുവായൂരിൽ ടിഎൻ പ്രതാപന്റെ നേതൃത്വത്തിൽ ‘വാക്ക് ഫോർ ഗുരുവായൂർ’ എന്ന പേരിൽ യൂഡിഎഫ് റാലി സംഘടിപ്പിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്ന് വമ്പിച്ച പ്രവർത്തകകൂട്ടായ്മയുടെ സാന്നിധ്യത്തിൽ റാലി ആരംഭിച്ചു. പ്രദേശത്തെ വിവിധ വാർഡുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത റാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ യൂഡിഎഫിന്റെ ശക്തിപ്രകടനത്തിന് തുടക്കം കുറിച്ചു.
Read more

ഗുരുവായൂരിൽ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു പത്താം സ്ഥാപകദിനം ആഘോഷിച്ചു

തൃശ്ശൂർ : വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യുവിന്റെ പത്താമത് സ്ഥാപകദിനം ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പന്തായി ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ​് എസ്. സോമൻ അധ്യക്ഷത വഹിച്ചു. മേഖലയിലെ സെക്രട്ടറി പി.ജി. കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം അജിത് ഗുരുവായൂർ, സൗമ്യ, ഡി.സി. മെമ്പർ രഘു, അനീഷ്, സരള, പ്രസാദ്, അനിത ബാബു എന്നിവർ പ്രസംഗിച്ചു.
Read more

യുഡിഎഫിന്റെ അവിശുദ്ധ കൂട്ടുകെട്ട് ഗുരുവായൂരിന്റെ മതേതര പാരമ്പര്യത്തിന് ഭീഷണി: എൽഡിഎഫ്

തൃശ്ശൂർ : തീർത്ഥാടന നഗരിയായ ഗുരുവായൂരിന്റെ മതേതര പാരമ്പര്യത്തെ തകർക്കുന്ന തരത്തിലാണ് യുഡിഎഫിന്റെ വർഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്നാണ് എൽഡിഎഫ് വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്. ജമാഅത്ത് ഇസ്ലാമിനെയും ഉൾപ്പെടുത്തി “കൊലമ്പിജെ” സഖ്യമൊരുക്കിയിരിക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു. വർഗീയ ശക്തികളുടെ പിന്തുണയില്ലാത്തതിനാണ് യുഡിഎഫിന് ഭരണം നഷ്ടമായതെന്ന് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വി.എം. സുധീരൻ പറഞ്ഞത്. കോൺഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ തുറന്ന സമ്മതമായാണ് എൽഡിഎഫ് വിലയിരുത്തിയത്. കേരളത്തിന്റെ മതേതര മുഖം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ടെന്ന് നേതാക്കൾ […]
Read more

ദേവസ്വം ചെയർമാന്റെ പ്രചാരണം സത്യപ്രതിജ്ഞ ലംഘനം; രാജിവെക്കണമെന്ന് യുഡിഎഫ്

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗവുമായ പ്രൊ: ഡോ വി.വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് തെളിവായ സത്യപ്രതിജ്ഞ ലംഘനമാണെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ഉദയൻ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ദേവസ്വം ഭരണത്തിന്റെ നിഷ്പക്ഷതയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പദവിയുടെ പ്രാധാന്യവും അതിന്റെ ഉത്തരവാദിത്വങ്ങളും അവഗണിച്ചാണ് ചെയർമാൻ നേരിട്ട് രാഷ്ട്രീയ പ്രചാരണ വേദികളിൽ പങ്കെടുക്കുന്നതെന്നും ഉദയൻ ആരോപിച്ചു. സംഭവത്തെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടൻ പരാതി നൽകുമെന്നും, ആവശ്യമായാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം […]
Read more

സിപിഎം പ്രചാരണത്തിന് ഇറങ്ങുന്ന ദേവസ്വം ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി

തൃശൂർ: ഗുരുവായൂരിൽ സിപിഎംന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുന്ന ദേവസ്വം ചെയർമാൻ പ്രൊ: ഡോ വി.വിജയൻ രാജിവെക്കേണ്ടതാണെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. ദേവസ്വം ചെയർമാൻ രാഷ്ട്രീയ പ്രചാരണത്തിൽ പങ്കെടുക്കുന്നത് പദവിയുടെ നിജസ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി ബി.ജെ.പി ക്ക് അനുകൂലമാകുമെന്ന ഭയത്തിൽ സിപിഎം ദേവസ്വം ബോർഡിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ഗുരുവായൂരിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ അധികാരത്തിൽ തുടരാനായി സിപിഎം കുറുക്കുവഴികൾ ഉപയോഗിക്കുന്നുവെന്നും […]
Read more

ഗുരുവായൂരിൽ നഗരവികസന വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് ആംആദ്മി

തൃശ്ശൂർ : ഗുരുവായൂരിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാമെന്നാണ് ആംആദ്മി പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾക്ക് ഭരണം ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, കഴിഞ്ഞ മുപ്പത് വർഷമായി പ്രദേശം കണ്ടിട്ടില്ലാത്ത വികസനം അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ഉറപ്പാക്കാമെന്നും നേതാക്കൾ പറഞ്ഞു. ഗുരുവായൂർ കേന്ദ്രീകരിച്ച് ഒരു ഐടി പാർക്ക് സ്ഥാപിക്കുക അത്യാവശ്യവും പൂർണ്ണ വിജയകരവുമായിരിക്കുമെന്ന് അവർ നിർദേശിച്ചു. നൂറ് ദിവസം കൊണ്ടു നടപ്പാക്കാമെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയും അവർ പുറത്തിറക്കി. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:ഹരിത കർമസേനയുടെ ഫീ പൂർണ്ണമായും സൗജന്യമാക്കൽ, […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന രണ്ടുദിവസം എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നു

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ് ഗുരുവായൂർ നഗരസഭയിൽ എൽഡിഎഫ്. ഗുരുവായൂർ നഗരസഭ രൂപം കൊണ്ട് 30 വർഷത്തിൽ കഴിഞ്ഞ 25 വർഷക്കാലം തുടർച്ചയായി ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കേരള ജനസംഖ്യയുടെ അത്രത്തോളം വരുന്ന ജനങ്ങൾ ഒരു വർഷം എത്തിചേരുന്നനഗരം എന്ന നിലയിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്ന ഭരിച്ച ഉത്തരവാദിത്വമുള്ള നഗരമായ ഗുരുവായൂരിൽ കേന്ദ്ര സർക്കാരിന്റെ വേണ്ട പിന്തുണ ലഭിക്കാതെയിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പരിമിതികളെ അതിജീവിച്ചു മികച്ച വികസങ്ങൾ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് കരുത്തേകി കേന്ദ്രമന്ത്രി വി മുരളീധരൻ

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഗുരുവായൂർ നഗരസഭ ബിജെപി സ്ഥാനാർത്ഥികളായ രാജൻ തറയിൽ, കെ.ആർ. ചന്ദ്രൻ, തുളസി ചന്ദ്രൻ എന്നിവരുടെ വാർഡുകളിലെ പ്രചാരണത്തിന് കരുത്തേകാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ എത്തി. സ്ഥാനാർത്ഥികളുടെ വാർഡുകളിൽ നടന്ന പ്രചാരണങ്ങളിലും ജനസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും പുതിയ ഉത്സാഹമാണ് ലഭിച്ചത്.
Read more

പുന്നയൂർ ഗ്രാമപഞ്ചായത്ത് ബിജെപി കൺവെൻഷൻ സംഘടിപ്പിച്ചു

തൃശ്ശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് കുറുമാൽക്കോട് മേഖലയിൽ ബിജെപി കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും സ്ഥാനാർത്ഥികളും പങ്കെടുത്ത കൺവെൻഷനും സഖ്യസമിതി സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്ത് തലത്തിലെ വിവിധ ഭാരവാഹികളും വനിത പ്രവർത്തകരും യുവജന പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ മേഖലാ വികസന പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് തയ്യാറെടുക്കലുകൾ, സംഘടനാ ശക്തി വർധന, വീടുതോറും എത്തുന്ന പ്രചാരണ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ച നടത്തി. മണ്ഡല സാഹചര്യങ്ങളും ജനസമ്പർക്ക പ്രവർത്തനങ്ങളും ശക്തപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നേതാക്കൾ സമ്മേളനത്തിൽ വിശദീകരിച്ചു. തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് […]
Read more

ഗുരുവായൂർ നഗരസഭ വാർഡുകളിൽ അവസാന ഞായറാഴ്ച സ്ഥാനാർഥികളുടെ ശക്തി പ്രചരണം

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഞായറാഴ്ചയായ ഇന്ന്, ഗുരുവായൂർ നഗരസഭയിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികൾ വോട്ടുറപ്പിക്കൽ പ്രവർത്തനങ്ങൾക്ക് ശക്തമായ വേഗത നൽകി. വീടുതോറുമെത്തി ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് മുഴുവൻ നഗരസഭാ പരിധിയിലും കണ്ടത്. തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരുമായി വ്യക്തിപരമായ ബന്ധം ഉറപ്പാക്കാൻ സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കൂടാതെ പാർട്ടി പ്രവർത്തകർ ചെറുകൂട്ടങ്ങൾ രൂപീകരിച്ച് വീടുകൾ സന്ദർശിക്കുകയും പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. അവസാന ഘട്ടത്തിൽ ജനങ്ങളുടെ ആശങ്കകൾ കേൾക്കുകയും, […]
Read more

Recent News

Advertisement
WhiteswanTV Footer