Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Guruvayoor

മോദി സർക്കാരാണ് കേരള നഗരങ്ങളുടെ വികസനത്തിന് പിന്നിൽ: രാജീവ്‌ ചന്ദ്രശേഖരൻ

തൃശ്ശൂർ : കേരളത്തിലെ നഗരങ്ങളിൽ ഇന്ന് കാണുന്ന വികസങ്ങളെല്ലാം കൊണ്ട് വന്നത് മോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരൻ. ‘വികസിത ഗുരുവായൂർ’ എന്ന വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തെ പറ്റി സംസാരിക്കുമ്പോൾ വിവാദം ഉയർത്തി പിടിക്കാനും പരാമർശങ്ങൾ നടത്താനുമാണ് മറ്റു മുന്നണികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂരിന്റെ സമഗ്രവികസനത്തിന് പ്രധാന ശക്തിയായി പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നും ആ വികസന പാതയ്ക്ക് പിന്തുണ നൽകാനാണ് വോട്ടർമാർ ഒരുങ്ങേണ്ടതെന്നും രാജീവ് […]
Read more

ഗുരുവായൂർ വികസന രേഖ പ്രകാശനം ചെയ്തു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വികസന രേഖ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൽ നിന്നും വികസന രേഖ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് യാസിൻ ഏറ്റുവാങ്ങി. ഗുരുവായൂർ രുഗ്മണി റീജൻസിയിലാണ് ചടങ്ങ് നടന്നത്. ഗുരുവായൂർ താനൂർ തീവണ്ടി പാതക്ക് സ്ഥലം ലഭിച്ചാൽ അത് ബിജെപി സർക്കാർ പ്രഭാല്യത്തിൽ വരുത്തുമെന്ന് മുഹമ്മദ് യാസീൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ, തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ വി […]
Read more

ഗുരുവായൂരിൽ ഏകാദശി പുണ്യം തേടിയെത്തിയത് പതിനായിരങ്ങൾ; ചെമ്പൈ സംഗീതോത്സവത്തിന് സമാപനം

തൃശൂർ: ഗുരുവായൂർ ഏകാദശിയുടെ പുണ്യം നുകരാൻ ഇന്നലെ പതിനായിരങ്ങൾ എത്തി. അർദ്ധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്കുള്ള ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഈ വർഷത്തെ ഏകാദശി ആചരിച്ചത്. ശീവേലിക്ക് പിന്നാലെ രാവിലെ ചടങ്ങുകൾ തുടങ്ങി. ദർശനത്തിനായി ഭക്തരുടെ നീണ്ട നിര മാനിച്ച് ഓരോ അഞ്ചു പൂജയ്ക്ക് ശേഷം ദർശനാവസരം ഒരുക്കി. പുലർച്ചെ കാഴ്ചശീവേലിയിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം നടന്നു. പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള […]
Read more

ദശമി നാള്‍ മുതല്‍ ദ്വാദശി ദിനം രാവിലെ വരെ തുടര്‍ച്ചയായ ദര്‍ശനത്തിന് ശേഷം ഗുരുവായൂർ ക്ഷേത്ര നട അടച്ചു

തൃശൂർ : ദശമി ദിവസമായ നവംബര്‍ 30 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങിയ 53മണിക്കൂർ നീണ്ട തുടർച്ചയായ ദര്‍ശന സൗകര്യത്തിന് ശേഷം പൂജാ സമയങ്ങള്‍ ഒഴികെ ദ്വാദശി ദിവസമായ ഡിസംബര്‍ 2 ന് രാവിലെ 8 മണിക്ക് ഗുരുവായൂർ ക്ഷേത്രനട അടച്ചു പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം 3:30ന് നടത്തുറക്കും. നട അടച്ചതിബ് തിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല.
Read more

വികസിത ഗുരുവായൂർ സംഗമം രാജീവ് ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും

തൃശ്ശൂർ : ഗുരുവായൂർ, ബിജെപി സംഘടിപ്പിക്കുന്ന വികസിത ഗുരുവായൂർ സംഗമം ഡിസംബർ 2-ന് രാവിലെ 11 മണിക്ക് രുഗ്മണി റീജൻസിയിൽ നടക്കും. സംഗമം ഭരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ്‌ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത് വികസന പദ്ധതികളും ഗുരുവായൂരിന്റെ ഭാവി രാഷ്ട്രീയ ദിശയും അവതരിപ്പിക്കും. ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ 46 വാർഡ്കളിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കുന്ന യോഗത്തിൽ ഗുരുവായൂരിലെ പദ്ധതികൾ, പാർട്ടി തന്ത്രങ്ങൾ, എൻ.ഡി.എ യുടെ ശക്തമായ സാന്നിധ്യം എന്നിവ ചർച്ചചെയ്യും. പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് […]
Read more

ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി

തൃശ്ശൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ഇന്ന് രാവിലെ ഗുരുവായൂരപ്പന്റെ പരമ്പരാഗത പാർത്ഥസാരഥി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി നടന്നു. രാവിലെ ആറരയ്ക്കാണ് ഭക്തജനങ്ങളുടെ ഘോഷയാത്രയോട് കൂടി ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ നിന്ന് എത്തിയ ഭക്തർ എഴുന്നള്ളിപ്പിന് നേരിൽ സാക്ഷ്യം വഹിച്ചു. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം, പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് വീണ്ടും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഗുരുവായൂരപ്പന്റെ വിശേഷ രഥയാത്ര നടക്കും. പഞ്ചവാദ്യഘോഷവും ചണ്ട മേളമൊക്കെയോടെ ഭക്തജനങ്ങൾ ഏറെ കാത്തിരിക്കുന്ന അനുഷ്ഠാനങ്ങളിലൊന്നാണ് ഈ മടങ്ങിയാത്ര. രാവിലെ […]
Read more

ഇന്ന് ഗുരുവായൂർ ഏകാദശി

തൃശൂർ : ഗുരുവായൂർ, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതിനായി വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ഗുരുവായൂരിലെത്തും. ദേവസ്വം നേരിട്ടാണ് ഇന്ന് വിള്ക്കാഘോഷം നടത്തുന്നത്. രാവിലെ ആറരയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പും നടക്കും. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ വി.ഐ.പി.കൾ ഉൾപ്പെടെ എല്ലാവർക്കും ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നലക്ഷ്മി ഹാളിലും പ്രത്യേക […]
Read more

ഗുരുവായൂർ ക്ഷേത്രമതിലിലെ പുതുക്കിയ മ്യൂറൽ ചിത്രങ്ങൾ അനാഛാദനം ചെയ്തു

തൃശ്ശൂർ : ഗുരുവായൂർ കിഴക്കേ നടയിലെ ക്ഷേത്രമതിലിൽ പുതുക്കി വരച്ച ചുമർചിത്രങ്ങൾ ഇന്ന് വൈകുന്നേരം 7 മണിക്ക് ഗുരുവായൂർ ദേവസ്വം സെക്രട്ടറി ഡോ വികെ വിജയൻ അനാഛാദനം ചെയ്തു. ചിത്രങ്ങൾ വരച്ചത് ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗിലെ വിദ്യാർത്ഥികളാണ്. ചടങ്ങിന്റെ ഭാഗമായി കലാകാരന്മാർക്ക് ദേവസ്വം ഉപഹാരങ്ങൾ നൽകി.
Read more

ഗുരുവായൂരിൽ പഞ്ചരത്ന ഘനരാഗ ആലാപനം; ഭക്തജനാവലി പങ്കെടുത്തു

തൃശ്ശൂർ: ദശമി ദിനാചരണങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് ചെമ്പൈ സംഗീതമണ്ഡപത്തിൽ ഘനരാഗ പഞ്ചരത്നകീർത്തനാലാപനം നടന്നു. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷ തയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്നകീർത്തനങ്ങൾ. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങൾ ആദി താളത്തിൽ പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർ വലിയ തോതിൽ പങ്കെടുത്തു. നാട്ട രാഗത്തിലെ ജഗദാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുകു ഗല, ആരഭി രാഗത്തിലെ സാധിൻചെനെ, വരാളി രാഗത്തിലെ […]
Read more

ഗുരുവായൂർ കേശവൻ സ്മരണാഞ്ജലി

തൃശ്ശൂർ : ഗുരുവായൂർ ദശമിദിനമായ ഇന്ന് ഗജരാജൻ ഗുരുവായൂർ കേശവനനുസ്മരണം നടന്നു. ഗജരാജൻ കേശവനെ അനുസ്‌മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയിൽ സ്മരണാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ആനയൂട്ട് നടന്നു. ഗജരാജൻ […]
Read more

Recent News

Advertisement
WhiteswanTV Footer