Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Guruvayoor

സർക്കാർ ഇടപെടും; പൊന്നാനിയിൽ റെയിൽവേക്ക് സാധ്യത

മലപ്പുറം: സ്ഥലമേറ്റെടുക്കുന്നതിലുള്ള പ്രതിഷേധം മൂലം മരവിപ്പിച്ച ഗുരുവായൂർ – തിരുനാവായ റെയിൽവേപാത നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനം സംസ്ഥാനസർക്കാർ ഇടപെട്ടാൽ പദ്ധതി വേഗം നടപ്പാകാൻ സാധ്യത. അലൈൻമെന്റ് നിശ്ചയിച്ച് സർവേ പൂർത്തിയാക്കിയാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്നാണ് റെയിൽവേ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. വർഷങ്ങൾക്കു മുൻപ് റെയിൽവേ ബഡ്ജറ്റിൽ കൂടുതൽ തുക അനുവദിച്ചെങ്കിലും മലപ്പുറം ജില്ലയിൽ സർവേ നടക്കാത്തതിനാൽ പദ്ധതി മരവിപ്പിച്ചു. എന്നാൽ തൃശൂർ ജില്ലയിൽ സർവേ പൂർത്തിയാക്കിയിരുന്നു. ഉടൻ തന്നെമലപ്പുറം ജില്ലയിലും സർവേ ആരംഭിക്കുമെന്നാണ് അറിയുന്നത് ഗുരുവായൂർ – തിരുനാവായ റെയിൽവേ […]
Read more

പ്രശസ്ത വയലിനിസ്റ്റ് മൈസൂർ മഞ്ജുനാഥ്‌ ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ വിസ്മയം തീർത്തു

തൃശൂർ: ഗുരുവായൂർ ലോകപ്രശസ്ത കർണാടക വയലിനിസ്റ്റ് മൈസൂർ മഞ്ജുനാഥ് ഇന്ന് വൈകുന്നേരം ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ സംഗീതവിസ്മയം തീർത്തു. മൈസൂർ മഞ്ജുനാഥ്, മകൾ മാളവി മഞ്ജുനാഥും ചേർന്ന് നയിച്ച വയലിൻ മികവിനു നാഞ്ചിൽ അരുൾ (മൃദംഗം) നീതുല്‍ അരവിന്ദ് (ഗഞ്ചിറ) വാഴപ്പിള്ളി കൃഷ്ണകുമാർ (ഘടം) എന്നിവരുടെ പങ്കാളിത്തമൊരുക്കിയ കച്ചേരി സംഗീതപ്രേമികളെ ആനന്ദം കൊളിച്ചു. തന്റെ എട്ടാം വയസുമുതൽ വേദികളെ കീഴടക്കിയ അദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ അവാർഡുകളുടെ ജേതാവാണ്. മഞ്ജുനാഥിന് കർണാടക സർക്കാരിന്റെ രാജ്യോത്സവ അവാർഡ്, […]
Read more

വടക്കേകാട് ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജിവച്ച് സ്വതന്ത്ര സ്ഥാനാർഥിയായി

തൃശൂർ : വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ ഹാജി രാജിവെച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റി 39-ാം വാർഡിൽ (കപ്പിയുർ) സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി നിലപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനം പിന്നിലെന്ന് അദ്ദേഹം അറിയിച്ചു. പ്രദേശത്തെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ പരിഹാരം കൊണ്ടുവരാനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read more

ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ സമർപ്പിച്ചു

തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ ഇന്ന് ഔപചാരികമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ സമർപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് ശ്രീവതസം ഗസ്റ്റ് ഹൗസ് പരിസരത്താണ് ചടങ്ങ് നടന്നത്. 23 നവംബർ 1982ലാണ് ആദ്യമായി സ്ഥാപിച്ച പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ കെ. കരുണാകരനാണ് സമർപ്പിച്ചത്. 2022-ൽ ഒരു തവണ നവീകരിച്ച് സമർപ്പിച്ചിരുന്നുവെങ്കിലും കേശവനുമായുള്ള യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ആനപ്രേമികളും നാട്ടുകാരും വ്യാപകമായി പ്രതിഷേധം നടത്തുന്നതി​നെ […]
Read more

ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വാർഡുകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നാൽപ്പത്തിയാറ് വാർഡുകളിലായി സി.പി.എം., സി.പി.ഐ., എൽ.ഡി.എഫ് സ്വതന്ത്രരുമായ സ്ഥാനാർഥികളെയാണ് മുന്നണി പ്രഖ്യാപിച്ചത്. ഏഴു വാർഡുകളിൽ സി.പി.ഐ യും അഞ്ചു വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും മുപ്പത്തിനാല് വാർഡുകളിൽ സി.പി.എം ഉം മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1. തൊഴിയൂർ – ശബാന ഷെമീർ (സി.പി.എം) 2. പിള്ളക്കാട് – മുസ്തഫ (സി.പി.എം) 3. പൂക്കോട് ഈസ്റ്റ് – നീതു പ്രബിൻ (സി.പി.എം) 4. ഇരിങ്ങപ്പുറം ഈസ്റ്റ് – […]
Read more

ഗുരുവായൂർ ഔട്ടർ റിങ് റോഡിലെ മരണ കുഴിയടച്ചു കോൺഗ്രസ് പ്രവർത്തകർ

തൃശൂർ : ഗുരുവായൂർ ഔട്ടർ റിങ് റോഡിൽ ഖാദി ഗ്രാമോദ്യോഗ് ഭവൻ സമീപം ജനങ്ങൾക്ക് വലിയ ഭീഷണിയായിരുന്ന റോഡിലെ ആഴമുള്ള കുഴി കോൺഗ്രസ് പ്രവർത്തകർ ഇന്ന്കോ പുലർച്ചെ കോൺക്രീറ്റ് ചെയ്ത് അടച്ചു. പലതവണ ബന്ധപ്പെട്ട അതികൃതരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നതിനാലാണ് അവർ നേരിട്ടിറങ്ങി കുഴി പൂട്ടിയത് എന്ന് കോൺഗ്രസ് പ്രവർത്തകർ വൈറ്റ്‌സ്വാൻ ന്യൂസിനോട് അറിയിച്ചു. മണ്ഡലകാലമായതിനാൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് ഗുരുവായൂരിൽ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡിലെ കുഴി യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗൗരവമായ അപകടസാധ്യത ഉണ്ടാക്കുമെന്നത് […]
Read more

ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഗുരുവായൂരിൽ

തൃശൂർ : ഗുരുവായൂർ, പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിച്ച് ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ 1 വരെ ഭക്തിനിഷ്ഠയോടെ നടക്കും. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ചെമ്പൈ സ്വാമി വർഷങ്ങളോളം നടത്തിപ്പോന്ന സംഗീതാർച്ചനയുടെ ഓർമ്മ പുതുക്കുന്ന ഉത്സവം സമാപനദിനത്തിൽ ചെമ്പൈയ്ക്ക് ഏറെ പ്രിയപ്പെട്ട അഞ്ച് കൃതികളുടെ ആലാപനത്തോടെ പര്യവസാനിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു നവംബർ 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലക്കാട് കോട്ടായി […]
Read more

ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബം ബിജെപിയിൽ ചേർന്നു

തൃശൂർ : ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ അടിത്തറ പാകിയ സഖാവ് വേലായുധേട്ടന്റെ മകളും കുടുംബവും ഇന്ന് ഔപചാരികമായി ബിജെപിയിൽ ചേർന്നു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ ഷാൾ അണിയിച്ച് അംഗത്വം നൽകി സ്വാഗതം ചെയ്തു. അംഗത്വം നൽകുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ശ്രീജിത്ത് പള്ളിക്കര, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, […]
Read more

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു

തൃശൂർ: 2022ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. സംസ്ഥാന അവാർഡ് നേടിയതിന് പിന്നാലെ തന്നെ തീരുമാനിച്ചിരുന്ന ആദരവ് ചില സാങ്കേതിക കാരണങ്ങളാൽ വൈകിയെങ്കിലും, ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത സെമിനാറിൽ വെച്ച് ഗാനരചയിതാവ് ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പൊന്നാടയും ഉപഹാരവും നൽകി ആദരം അർപ്പിച്ചു. ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ […]
Read more

ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം സമാപിച്ചു

തൃശൂർ: ഗുരുവായൂർ, ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി സംഗീത സെമിനാർ ഗുരുവായൂർ ദേവസ്വത്തിന്റെ നാരായണീയ ഹാളിൽ സംഘടിപ്പിച്ചു. സംഗീതപ്രേമികൾക്ക് സമഗ്രമായ അറിവും അനുഭവസമ്പത്തും പങ്കുവെച്ച ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിച്ചു. വിശിഷ്ടാതിഥികളായി പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ബി.കെ. ഹാരിനാരായണനും സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററും പങ്കെടുത്തു. ഡോ. ബേബി ശ്രീരം “കർണാടക സംഗീതത്തിന്റെ വിവിധ തലങ്ങൾ” എന്ന വിഷയത്തിൽ ആഴത്തിലുള്ള അവതരണം നടത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer