Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Guruvayoor

തുടരും എൽഡിഎഫ്, വളരും വിജയപ്രകടനവുമായി ഇടതുപക്ഷം

തൃശ്ശൂർ: “തുടരും എൽഡിഎഫ്, വളരും ഗുരുവായൂർ” എന്ന മുദ്രവാക്യം ഉയർത്തി എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദതിമിർപ്പിൽ വിജയപ്രകടനം നടത്തി. 2000 മുതൽ തുടർച്ചയായി ഗുരുവായൂർ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ മറ്റൊരു ശക്തമായ വിജയ മുന്നേറ്റമാണ് നഗരത്തിൽ സാക്ഷാത്കരിച്ചത്. മഞ്ജുളാലിനു മുന്നിൽ താത്കാലികമായി സമാപിച്ച പ്രകടനം, വൈകുന്നേരത്തോടെ കൂടുതൽ ശക്തിയും ഊർജസ്വലതയും കൈവരിച്ച് വീണ്ടും ആരംഭിക്കുമെന്ന് നേതൃത്വം അറിയിച്ചു.
Read more

ഗുരുവായൂർ വിജയികൾക്ക് അഭിവാദ്യങ്ങൾ നേർന്നു മുൻ ചെയർപേഴ്സൺ ഗീതാ ഗോപി

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിൽ തകർപ്പൻ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരിൽ ആവേശം നിറച്ച് ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണും മുൻ നാട്ടിക എം.എൽ.എയുമായ ഗീതാ ഗോപി രംഗത്തെത്തി. വിജയാഘോഷങ്ങളിൽ പങ്കെടുത്ത അവർ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. ഗുരുവായൂർ എന്നും ഇടതു ഭരണത്തിൽ ഭദ്രമാണ് എന്നും ജനങ്ങൾ വികസനങ്ങൾ തീർച്ചറിയുന്നുണ്ടെന്നും ഈ എൽഡിഫ് തരംഗം തന്നെ വരുന്ന നിയമസഭാ ഇലക്ഷനിലും ആവർത്തിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടമാക്കി.
Read more

ഗുരുവായൂർ വീണ്ടും ചുവപ്പിച്ചു; എൽഡിഎഫിന് തുടർച്ചയായ ഭരണവിജയം

തൃശ്ശൂർ: ഗുരുവായൂർ ടൗൺഷിപ്പ് 1995ൽ നഗരസഭയായതിന് ശേഷം 2000 മുതൽ തുടർച്ചയായി ഭരിച്ചുവരുന്ന എൽഡിഎഫ് നേതൃത്വം വീണ്ടും അധികാരത്തിലെത്തി. 46 അംഗ നഗരസഭയിൽ ഇരുപത്തിയാറു സീറ്റുകൾ സ്വന്തമാക്കിയ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.യുഡിഎഫിന് പതിനാറു സീറ്റുകളും എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചപ്പോൾ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷത്തിലാണ്. സീറ്റുവിഹിതം:എൽഡിഎഫ് – 26 യുഡിഎഫ് – 17 എൻഡിഎ – 2 സ്വതന്ത്രർ – 1 വിജയിച്ച […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വിജയമുറപ്പിച്ചു എൽഡിഎഫ്

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങുന്നതിനൊപ്പം പൂർണ്ണ ആത്മവിശ്വാസത്തോടെ ഗുരുവായൂർ ടൗൺഹാളിന് മുൻപിൽ ഇടത് പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടി. വിജയ പ്രതീക്ഷയിലെത്തി പ്രവർത്തകർ ചുവപ്പൻ പതാകകൾ ഉയർത്തി ആവേശം പ്രകടിപ്പിച്ചു. ടൗൺഹാൾ പരിസരം മുഴുവൻ ചുവപ്പൻ നിറത്തിൽ മുങ്ങിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ തുടർച്ചയായി മുപതാം വർഷവും എൽഡിഎഫ് നഗരസഭ ഭരിക്കും എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Read more

ഗുരുവായൂർ നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫിന് 27ാം വാർഡിൽ

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഒൻപത് മണിയോടെ പുറത്തു വന്നു തുടങ്ങിയപ്പോൾ ആദ്യ വിജയം എൽഡിഎഫിന്. 27ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. പാർവതി വിജയിച്ചു. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയാണ് പി. പാർവതി വിജയം ഉറപ്പാക്കിയത്. ഈ വിജയത്തോടെ നഗരസഭയിൽ എൽഡിഎഫിന്റെ മുന്നേറ്റത്തിന് തുടക്കമായതായി നേതാക്കൾ പ്രതികരിച്ചു.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഗുരുവായൂരിൽ ആകാംഷ നിറഞ്ഞ കാത്തിരിപ്പ്

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലഎണ്ണൽ ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ആകാംഷയോടെ കാത്തുനിൽക്കുന്ന പ്രവർത്തകരെയും ക്രമസമാധാനം ഉറപ്പാക്കാൻ സജ്ജമായി നിൽക്കുന്ന പോലീസ് സന്നാഹത്തെയും ഗുരുവായൂർ ടൗൺഹാളിന് മുന്നിൽ കാണാം. ഗുരുവായൂർ നഗരസഭയിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. രാവിലെ എട്ട് മണിയോടെ ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുകയും തുടർന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളുടെ എണ്ണലിലേക്ക് കടക്കുകയും ചെയ്യും. ഗുരുവായൂരിൽ രണ്ട് വോട്ടെണൽ കേന്ദ്രങ്ങളാണ് ഉള്ളത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലും ടൌൺ ഹാളിലും.
Read more

ഗുരുവായൂരിൽ നാളെ ഔട്ടർ റിംഗ് റോഡിൽ വൺവേ നിയന്ത്രണം

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും തുടര്‍ന്നുള്ള വിജയാഘോഷ പ്രകടനങ്ങളും നടക്കുന്നതിനെ തുടര്‍ന്ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 13 (ശനി) രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറ് മണിവരെ ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ വൺവേ സംവിധാനം നിലവിലുള്ളതായി ഗുരുവായൂർ ടെമ്പിൾ പോലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.വോട്ടെണ്ണൽ നടക്കുന്ന മുനിസിപ്പൽ ടൗൺ ഹാൾ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ പരിസരങ്ങളിൽ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. പൊതുജനങ്ങളും വാഹനയാത്രികരും […]
Read more

ഡിസംബർ 16ന് ഗുരുവായൂരിൽ വിജയ് ദിവസ് ആഘോഷം

തൃശൂർ: പൈതൃകം സൈനിക സമിതിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരണം ഡിസംബർ 16ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചനയോടെ യോഗം ആരംഭിക്കും. ചടങ്ങിനായി അമർജവാൻ സ്‌തൂപവും പ്രത്യേകമായി ഒരുക്കും. പരിപാടിയുടെ ഉദ്ഘാടനം ലെഫ്റ്റ് കേണൽ സി.കെ. ബാബു നിർവ്വഹിക്കും. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു രാഷ്ട്രപതിയിൽ നിന്നും വൈ.എസ്.എം പുരസ്‌കാരം നേടിയ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ അധ്യക്ഷനായിരിക്കും. സൈന്യത്തിൽ പ്രത്യേക സേവനം നൽകിയ സർജന്റ് മനോജ്, ഹവിൽദാർ രവീന്ദ്രനാഥൻ, സർജന്റ് ജയകൃഷ്ണൻ […]
Read more

“വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” അവസാന നിമിഷം വിളിച്ചു ചോദിച്ചു പ്രസൈഡിങ് ഓഫീസർ

തൃശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ പോലും ഒരു പേരും വോട്ടിംഗ് ഒഴിവാകാതിരിക്കാനായി പ്രസൈഡിങ് ഓഫീസർ ബൂത്തിലെ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് വിളിച്ചു ചോദിച്ചു: “വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” വോട്ടിംഗ് സമയം അവസാനിക്കാൻ പോകുമ്പോഴും ചിലർ എത്തിയേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പ്രസിഡിങ് ഓഫീസറുടെ ഈ ഇടപെടൽ. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അവസാന നിമിഷം എത്തിയവരെ സഹായിക്കുകയായിരുന്നു.
Read more

കന്നി വോട്ടർമാർക്ക് വൃക്ഷതൈ; ഹരിത സന്ദേശവുമായി ഗുരുവായൂർ നഗരസഭ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ‘ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് 2025’ എന്ന പേരിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് കന്നി വോട്ടർമാർക്ക് ഒരു പ്രത്യേക സമ്മാനവുമായി ഗുരുവായൂർ നഗരസഭ അധികൃതർ. വോട്ടവകാശം ആദ്യമായി വിനിയോഗിക്കുന്ന ഗുരുവായൂർ ഗവ:യു.പി സ്കൂളിൽ എത്തിയ കന്നി വോട്ടർമാർക്ക് ഒരു വൃക്ഷതൈ നൽകി അവരെ സ്വാഗതം ചെയ്യുകയായിരുന്നു ഗുരുവായൂർ നഗരസഭ. പരിസ്ഥിതി സൗഹൃദ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം. അതോടൊപ്പം, ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ’ എന്ന പദ്ധതിയുടെ ഭാഗമായി, എല്ലാ ബൂത്തുകളിലും ഓലകൊണ്ട് നിർമിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer