Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Guruvayoor

മണ്ഡലകാല സമാപനം; ഗുരുവായൂരിൽ കളഭാട്ടം നാളെ

തൃശ്ശൂർ : മണ്ഡലകാല സമാപനദിവസമായ ഡിസംബർ 27 ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് വിശേഷാൽ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ബഹു. ശ്രീഗുരുവായൂരപ്പന് പ്രത്യേക കളഭാഭിഷേകം നിർവഹിക്കും. ദിവസേന ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ടെങ്കിലും, വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന പ്രത്യേക ചടങ്ങാണ് കളഭാട്ടം. മണ്ഡലകാലത്ത് നാൽപത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ് ആചാരപ്രകാരം നടക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് ഈ വിശേഷാൽ കളഭാഭിഷേകം നടത്തപ്പെടുന്നത്. ചന്ദനം, കശ്മീർ കുങ്കുമം, പനിനീർ എന്നിവ പ്രത്യേക […]
Read more

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 126 കസേരകൾ സമർപ്പിച്ചു

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വഴിപാടായി 126 കസേരകൾ സമർപ്പിച്ചു. ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികൾ ഭക്തർക്ക് സൗകര്യപ്രദമായി ഇരുന്ന് ആസ്വദിക്കുന്നതിനായാണ് കസേരകൾ സമർപ്പിച്ചിരിക്കുന്നത്. മലേഷ്യയിൽ പ്രവാസിയായ കൃഷ്ണനാണ് വഴിപാടായി കസേരകൾ ദേവസ്വത്തിന് നൽകിയത്. ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കസേരകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി. ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി. രാധിക, അസിസ്റ്റന്റ് മാനേജർമാരായ കെ.ജി. സുരേഷ് കുമാർ (പ്രസിദ്ധീകരണ വിഭാഗം), സി.ആർ. ലെജുമോൾ […]
Read more

മദ്യക്കുപ്പികളാൽ ക്രിസ്തുമസ് ട്രീ; ഗുരുവായൂരിൽ നഗരസഭയുടെ നടപടി പ്രതിഷേധാർഹമെന്ന് ബിജെപി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് മദ്യക്കുപ്പികൾ ഉപയോഗിച്ച് ക്രിസ്തുമസ് ട്രീ നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് നഗരസഭയിലെ ബിജെപി അംഗം ശോഭാ ഹരിനാരായണൻ ആരോപിച്ചു. നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മഹത്തായ സന്ദേശങ്ങൾ പകരുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ ഇത്തരം നടപടികളിലൂടെ അവഹേളിക്കുകയാണ് നഗരസഭ ചെയ്തിരിക്കുന്നതെന്നും ശോഭാ ഹരിനാരായണൻ വിമർശിച്ചു.
Read more

ഗുരുവായൂർ നഗരസഭയിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. വരണാധികാരി എൻ. വിജയകുമാറിന്റെ സാന്നിധ്യത്തിൽ മുതിർന്ന അംഗമായ എ ടി ഹംസ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എ ടി ഹംസ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, മുൻ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ […]
Read more

കുളിക്കുന്നതിനിടെ ഇരിങ്ങപ്പുറം സ്വദേശി മുങ്ങി മരിച്ചു

തൃശൂർ: ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി മുങ്ങിമരിച്ചു. ഇരിങ്ങപ്പുറം സ്വദേശി രാമനത്ത് ജലീലാണ് (51) മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെത്തിയ ജലീൽ കുളിക്കാനായി സമീപത്തെ കുളത്തിലിറങ്ങി. നീന്തുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹം കുഴഞ്ഞുവീണ് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

മണലൂര്‍ ഗോപിനാഥിന്റെ ‘ഓട്ടം തുടങ്ങിയ കഥ’ ആത്മകഥയുടെ കവര്‍ പ്രകാശനം

തൃശ്ശൂർ: മണലൂര്‍ ഗോപിനാഥ് രചിച്ച ‘ഓട്ടം തുടങ്ങിയ കഥ’ എന്ന ആത്മകഥയുടെ കവര്‍ പ്രകാശനം നടന്നു. ഗുരുവായൂര്‍ കിഴക്കേനടയിലെ ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കവര്‍ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ പൈതൃകം കോഓര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത്, ഇമ പബ്ലിക്കേഷന്‍ എഡിറ്റര്‍ രേഖ വെള്ളത്തൂവല്‍, അഖിലഭാരത ഗുരുവായൂരപ്പ ഭക്ത സമിതി കണ്‍വീനര്‍ സജീവന്‍ നമ്പിയത്ത്, എഴുത്തുകാരന്‍ മണലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read more

കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു

തൃശ്ശൂർ: കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ജുളാൽത്തറയിൽ പുതുതായി നിർമ്മിച്ച കുചേല പ്രതിമ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമർപ്പിച്ചു.ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ കുചേല പ്രതിമയുടെ അനാച്ഛാദനവും സമർപ്പണവും നിർവ്വഹിച്ചു.ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ എന്നിവർ […]
Read more

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗംഭീര ദേശവിളക്ക് ആഘോഷം

തൃശൂർ : ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേശവിളക്ക് മഹോത്സവം ഗംഭീരമായി ആഘോഷിച്ചു. രാവിലെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന സത്യമുദ്ര സമർപ്പണം നടന്നു. തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവയ്ക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വൈകുന്നേരം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ഗജവീരൻ, പഞ്ചവാദ്യം, ഉടുക്കുപാട്ട്, താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ് മേൽപ്പാലം വഴി […]
Read more

ഗുരുവായൂർ അമ്പലത്തിൽ ശീവേലി എഴുന്നള്ളിപ്പിനിടെ കൊമ്പൻ ശ്രീധരൻ ഇടഞ്ഞു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ രാത്രി നടന്ന ശീവേലി എഴുന്നള്ളിപ്പിനിടെ കൊമ്പൻ ശ്രീധരൻ അപ്രതീക്ഷിതമായി ഇടഞ്ഞു. ആന അശാന്തത പ്രകടിപ്പിച്ചതോടെ ഉടൻ തന്നെ പാപ്പാന്മാരും ക്ഷേത്ര ജീവനക്കാരും ചേർന്ന് നിയന്ത്രണ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെ. ആനയെ പിന്നീട് ശാന്തമാക്കി സുരക്ഷിതമായി മാറ്റി.
Read more

ഗുരുവായൂരിൽ ‘വിജയ് ദിവസ് 2025’ ആചരിച്ചു

തൃശ്ശൂർ: പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025’ വിപുലമായ ചടങ്ങുകളോടെ ഗുരുവായൂരിൽ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം ഒരുക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി വീരസേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ യോഗം ലെഫ്റ്റനന്റ് കേണൽ സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സൈന്യത്തിൽ പ്രത്യേക സേവനം അനുഷ്ഠിച്ച സർജന്റ് കെ. ജയകൃഷ്ണൻ, എം. മനോജ്, […]
Read more

Recent News

Advertisement
WhiteswanTV Footer