Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hantavirous

ഹാന്റവൈറസ് ബാധ; കപ്പലിലെ 6 യാത്രക്കാർ ഓസ്‌ട്രേലിയയിൽ

മെൽബൺ: ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ നിന്നുള്ള ആറു യാത്രക്കാർ വെള്ളിയാഴ്ച ഓസ്‌ട്രേലിയയിൽ എത്തി. ഇവരെ മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുമായി എത്തിയ ബിസിനസ് ജെറ്റ് നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ ഉള്ള RAAF ബേസ് പിയേഴ്‌സിൽ ലാൻഡ് ചെയ്തു. തുടർന്ന് യാത്രക്കാരെയും ഡോക്ടറെയും ബസിൽ അടുത്തുള്ള ബുൾസ്ബ്രൂക്ക് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ നേരിട്ട് നടപടികൾക്ക് നേതൃത്വം നൽകി. നെതർലൻഡ്സിൽ നിന്ന് പുറപ്പെടുന്നതിന് […]
Read more

ഹാന്റാവൈറസിനെ അപകടകരമായ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് തായ്‌ലൻഡ്

ബാങ്കോക്ക്: ഹാന്റാവൈറസ് വ്യാപനത്തെ തുടർന്ന് തായ്‌ലൻഡ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗത്തെ ‘അപകടകരമായ പകർച്ചവ്യാധി’യായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കർശന നിയന്ത്രണ നടപടികൾക്ക് സർക്കാർ അനുമതി നൽകി. നാഷണൽ കമ്മ്യൂണിക്കബിൾ ഡിസീസ് കമ്മിറ്റി ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ തായ്‌ലൻഡിന്റെ അതീവ ജാഗ്രതാ പട്ടികയിലെ പതിനാലാമത്തെ മാരക രോഗമായി ഹാന്റാവൈറസ് മാറി. രോഗം സ്ഥിരീകരിക്കുന്നവർക്കും രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും നിർബന്ധിത ഐസൊലേഷനും ക്വാറന്റൈനും ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അധികാരം നൽകി. സംശയാസ്പദമായ കേസുകൾ പോലും […]
Read more

ഹന്റാവൈറസ് ബാധ; കപ്പലിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണം

പാരിസ്: ഹന്റാവൈറസ് ബാധയെ തുടർന്ന് ലോകവ്യാപക ശ്രദ്ധ നേടിയ വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട്. ടെനറിഫിൽ നിന്ന് പാരിസിലേക്ക് കൊണ്ടുവന്ന അഞ്ച് ഫ്രഞ്ച് പൗരന്മാരിൽ ഒരാളിലാണ് വിമാനയാത്രയ്ക്കിടെ അസ്വസ്ഥതകൾ കണ്ടത്. ഇയാളെ ഉടൻ തന്നെ മറ്റ് യാത്രക്കാരോടൊപ്പം പാരിസിലെ ബിഷാ ആശുപത്രിയിൽ കർശന ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു. പാരിസിലെ ബൂർഗെ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ പിപിഇ കിറ്റുകൾ ധരിച്ച ആരോഗ്യപ്രവർത്തകർ […]
Read more

ഹന്റാ വൈറസ്; ഹോണ്ടിയസ് ക്രൂസ് സ്പെയിനിൽ നങ്കൂരമിട്ടു

മാഡ്രിഡ്: ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ‘ക്രൂസ് ഹോണ്ടിയസ്’ എന്ന ക്രൂസ് കപ്പൽ സ്പെയിനിലെ ടെനറൈഫിലെ ഗ്രനാഡില്ല തുറമുഖത്തിന് സമീപം നങ്കൂരമിട്ടു. കപ്പലിലെ എട്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ മൂന്ന് പേർ മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. മരിച്ചവരിൽ ഒരു ഡച്ച് ദമ്പതികളും ഒരു ജർമൻ പൗരനും ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് കപ്പലിലെ ബാക്കി യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികൾ ഞായറാഴ്ച പുലർച്ചെ ആരംഭിച്ചു. നിലവിൽ ആരും രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ലെങ്കിലും എല്ലാവരെയും […]
Read more
Advertisement
WhiteswanTV Footer