Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Health

സംസ്ഥാനത്ത് വീണ്ടും നിപ; അറിയാം ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് നിപ വൈറസെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ […]
Read more

മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ മേയ് 2 മുതല്‍; തട്ടുകട മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെ പരിശോധനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മേയ് 2 മുതല്‍ ഒരു മാസക്കാലം മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ നടപടികള്‍ക്കായി മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്. ഭക്ഷ്യ […]
Read more

പത്തനംതിട്ട 6 ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമുകള്‍

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ 5 ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ അടുത്തിടെ ലഭ്യമായിരുന്നു. ഇത് കൂടാതെ കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മ്മാണം പൂര്‍ത്തിയാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂം സജ്ജമാണ്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി […]
Read more

അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാന്‍ ‘വിഷു കൈനീട്ടം

തിരുവനന്തപുരം: സര്‍ക്കാരിന്റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാന്‍ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി ഈ സര്‍ക്കാര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയര്‍ത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സര്‍ക്കാര്‍ ബജറ്റിലൂടെ മാത്രം നിര്‍വഹിക്കാന്‍ […]
Read more

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്. ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീര്‍ണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തിയ ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ […]
Read more

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം: ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം – ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദന്തല്‍ സ്‌പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഹെല്‍ത്ത് സര്‍വീസസില്‍ വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ദാഹര്‍ മുഹമ്മദ് വി.പി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ […]
Read more

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. കൂടുതല്‍ ആശുപത്രികളെ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു […]
Read more

അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാര്‍ത്ത; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം ഉണ്ടായതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
Read more

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ക്യാമ്പയിനിൽ 4.22 ലക്ഷം പേർ പങ്കെടുത്തു

തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്ത് നാല് ലക്ഷത്തോളം (4,22,330) ജനങ്ങൾ. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാൻ സാധിച്ചതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ കഴിയും. കേരളത്തിലെ 1398 സര്‍ക്കാര്‍ ആശുപത്രികളിലാണ് സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. സ്‌ക്രീന്‍ ചെയ്തതില്‍ 22,605 പേരെ […]
Read more

കഫീൻ ഉപയോഗിക്കാനുള്ള അനുമതി നിരോധിച്ചു യൂറോപ്യന്‍ യൂണിയൻ

ശരീരത്തിനു ഉള്ളില്‍ച്ചെല്ലുന്നപക്ഷം കഫീന്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. കീടനാശിനികളില്‍ കഫീന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉരുളക്കിഴങ്ങിനെയും കാബേജിനെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ കഫീന്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാന്‍ അനുമതി തേടിക്കൊണ്ട് ഫ്രഞ്ച് കമ്പനിയായ പ്രൊഗാരിയന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ശാഖയായ യൂറോപ്യന്‍ കമ്മിഷന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, ശരീരത്തിലെ ജലാംശം, താപനില എന്നിവയെ കഫീന്‍ പ്രതികൂലമായി ബാധിക്കുമെന്നതിന് യൂറോപ്യന്‍ ഫുഡ് […]
Read more
Advertisement
WhiteswanTV Footer