Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Health

കരളിനെ നശിപ്പിക്കുന്ന പ്രധാന ശീലങ്ങൾ?

കരളിന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണിത്. ലിവർ സിറോസിസ്, ഫാറ്റി ലിവർ, ആൽക്കഹോൾ ഹെപറ്റൈറ്റിസ് എന്നിവക്ക് കാരണമായേക്കാം. പ്രത്യേകിച്ച് പെയ്ൻകില്ലറുകൾ, ആന്റിബയോട്ടിക്കുകൾ, ആന്റി-ഡിപ്രസന്റുകൾ എന്നിവയുടെ അമിത ഉപയോഗം. ഏറ്റാമിനോഫെൻ (Paracetamol) പോലുള്ള മരുന്നുകൾ അതിരുകവിഞ്ഞാൽ കരളിനു അപകടം വരുത്തും. ഫാസ്റ്റ് ഫുഡുകൾ, സോഡ, ബേക്കറി ഐറ്റങ്ങൾ തുടങ്ങിയവയിൽ ട്രാൻസ് ഫാറ്റ്, ഹൈ ഫ്രുക്ടോസ് കോൺ സിറപ്പ് എന്നിവയുള്ളതിനാൽ ഫാറ്റി ലിവറിന്റെ സാധ്യത കൂടുതലാണ്. അമിതഭാരമുള്ളവർക്ക് Non-Alcoholic Fatty Liver Disease (NAFLD) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. […]
Read more

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കുറവ്. സജീവകേസുകള്‍ 7383 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ചു കോവിഡ് മരണം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തരംഗത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് കേസുകളില്‍കുറവ് ഉണ്ടാകുന്നത്. ഒറ്റ ദിവസം 17 കേസുകളുടെ കുറവാണ് ഉണ്ടായത്. ഡല്‍ഹിയില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു […]
Read more

ശ്വാസകോശം കഴുകിയെടുത്ത് പുതു ചികിത്സ

കൊച്ചി: പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായ 65-കാരിക്ക് പുതുജീവന്‍. അപൂർവ്വ ചികിത്സാ രീതിയിലൂടെയാണ് 65 കാരിക്ക് പുതുജീവൻ ലഭിച്ചത്. കോട്ടയം സ്വദേശിനിയായ 65കാരിയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അതീവ ഗുരുതരാവസ്ഥയിലായത്. മുറിയില്‍ തിങ്ങിനിറഞ്ഞ പുക ശ്വസിച്ച വീട്ടമ്മയെ അതീവ ഗുരുതരാവസ്ഥയിലാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്. അമൃത ആശുപത്രിയിലെ പൾമണറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ പാല് പോലുള്ള ദ്രാവകം നിറയുന്ന പള്‍മണറി അള്‍വിയോളാര്‍ പ്രോട്ടിനോസിസ് എന്ന അവസ്ഥയാണ് 65കാരിക്കുള്ളതെന്ന് വ്യക്തമായത്. […]
Read more

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി

സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍: അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ് തിരുവനന്തപുരം: കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിക്കായി നിര്‍വ്വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജി.എസ്.ടി ഉള്‍പ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് അനുമതി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. […]
Read more

കോട്ടയത്ത് ഒറ്റദിവസം കൊണ്ട് കോവിഡ് സ്ഥിതീകരിച്ചത് 70 പേർക്ക്; 227 പേർ ചികിത്സയിൽ

കോട്ടയം: ഒറ്റ ദിവസം കൊണ്ട് മാത്രം കോട്ടയം ജില്ലയിൽ സ്ഥിരീകരിച്ചത് 70 കോവിഡ് കേസുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. ഈ മാസം മാത്രം 283 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. അതിൽ 227 പേർ ഇപ്പോഴും ചികിത്സയിലാണ്. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും അനാവശ്യ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ഇടവിട്ടുള്ള മഴയോടെ പനിയും വ്യാപിക്കുന്നുണ്ട്. 255 ആളുകളിൽ ഇന്നലെ പനി സ്ഥിരീകരിച്ചു. ഈ മാസത്തെ 27 ദിവസത്തിനുള്ളിൽ 6969 പേരിലാണ് […]
Read more

ആയുര്‍വേദ, ഹോമിയോ മേഖലകളിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആയുഷ് മേഖലയില്‍ 2021ല്‍ അനുവദിച്ചിരുന്നത് 24 കോടി രൂപ മാത്രമായിരുന്നത് 2025ല്‍ 207 കോടി രൂപയായി വര്‍ധിപ്പിക്കാനായി. ബജറ്റ് വിഹിതത്തിലും വലിയ വര്‍ദ്ധനവ് വരുത്തി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറികളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ 2024 ല്‍ കഴിഞ്ഞു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ […]
Read more

സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയതായും കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫിസിഷ്യന്‍സ് സാമ്പിള്‍ […]
Read more

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ കോളറ രോഗബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോ​ഗി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. എന്താണ് കോളറ? വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. ഈ ബാക്ടീരിയ മൂലം മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും […]
Read more

ഗർഭകാല ഇൻഷുറൻസ് കവറേജ് എന്തിനൊക്കെ ലഭിക്കും; അറിയാം നേട്ടങ്ങള്‍

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏകദേശം 22% സ്ത്രീകളും ഉയര്‍ന്ന പ്രസവ പരിചരണ ചെലവുകള്‍ ആണ് നേരിടുന്നത്. മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്നത് ഗുണനിലവാരമുള്ള പ്രസവ പരിചരണം കൂടുതല്‍ ചെലവേറിയതാക്കുന്നു. ഈ സാഹചര്യത്തില്‍, പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാനമാണ്. എന്താണ് പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ? പ്രസവം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക ആരോഗ്യ പോളിസിയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സാധാരണ ആരോഗ്യ […]
Read more

കരുതലിന്റെ ‘മാലാഖമാർക്ക്’ സല്യൂട്ട്; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് ആ നാട്ടിലെ നഴ്‌സുമാർ. കേരളത്തിന് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. അർപ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്‌സുമാർ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദേശ രാജ്യങ്ങളിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.പേരാമ്പ്ര താലൂക്ക് […]
Read more
Advertisement
WhiteswanTV Footer