Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Health

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; പട്ടികയിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകളും

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. അതിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ ഉൾപ്പെടുന്നു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള ആശുപത്രികളും വ്യാപാരികളും അവ വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടർ അറിയിച്ചു. മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 […]
Read more

അമേരിക്കയിൽ ആദ്യമായി ക്യാംപ്ഹിൽ വൈറസ് സ്ഥിരീകരിച്ചു

അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ കണ്ടെത്തൽ വൈറസ് പ്രതീക്ഷിച്ചതിലും വ്യാപകമായി ആഗോളതലത്തിൽ നിലനില്ക്കുന്നതായി വ്യക്തമാക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. കാനഡയും അമേരിക്കയും ഉൾപ്പെടുന്ന വൻകരകളിൽ കാണപ്പെടുന്ന ചെറിയ സസ്തനിയായ നോർത്തേൺ ഷോർട്ട്-ടെയ്ൽഡ് ഷ്ര്യൂവിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ ജീവി, നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുള്ളൻപന്നികളുടെ കുടുംബത്തിൽപ്പെടുന്നതാണ്. […]
Read more

എഐയുടെ സഹായത്തോടെ 48 മണിക്കൂറിനുള്ളിൽ കാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാനുമാകും: ലാറി എലിസൺ

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഒറാക്കിള്‍ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസൺ പറഞ്ഞു. എഐയുടെ സഹായത്തോടെ, കാൻസർ തിരിച്ചറിയാനും, ഓരോ രോഗിക്കായി 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) ഉണ്ടാക്കാനും സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രോജക്റ്റിന്റെ ലോഞ്ച് ചടങ്ങിലാണ് എലിസൺ, എഐയുടെ കഴിവുകൾ ഉപയോഗിച്ച് കാൻസർ കണ്ടെത്തൽ മുതൽ, കസ്റ്റം വാക്സിൻ നിർമ്മാണം വരെ വെറും 48 മണിക്കൂറിനുള്ളിൽ […]
Read more

ക്യൂവിൽ നിൽക്കാതെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം; ഇ-ഹെൽത്ത് മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കാതെ തന്നെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഇ-ഹെല്‍ത്ത് കേരള മൊബൈല്‍ ആപ്ലിക്കേഷന്‍ ജനപ്രിയമാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യസ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സേവനം നടപ്പാക്കിയിട്ടുണ്ട്. 14 ആരോഗ്യസ്ഥാപനങ്ങളില്‍ കൂടി ഈ സംവിധാനം ഉടന്‍ ആരംഭിക്കും. താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത തല ആരോഗ്യസ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒപി ബുക്കിംഗ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടന്നു […]
Read more

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സയും മരുന്നും; വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചതായി സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതോടെ, ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ച മൊത്തം തുക 22 കോടി രൂപയായി. നഗരപ്രദേശങ്ങളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്കുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്‌ക് സേവനങ്ങൾ എന്നിവ […]
Read more

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണ കാരണം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ദില്ലി: ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷം ഉള്ളിൽ പോയിയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്ടീരിയയും വൈറൽ ബാധയും മരണത്തിന് കാരണമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 17 മരണങ്ങൾക്കു പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ബുധനാഴ്ച ബാദൽ ഗ്രാമം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ […]
Read more

ജമ്മു കശ്മീരിൽ 17 പേരുടെ മരണം; ‘അജ്ഞാതരോ​ഗം’ ഇല്ലെന്ന് കേന്ദ്രം, ജലസംഭരണിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി

ശ്രീനഗര്‍: കഴിഞ്ഞ 45 ദിവസത്തിനിടെ ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. അതെസമയം സമീപത്തെ ജലസംഭരണിയിൽ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് കേന്ദ്രസംഘത്തെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ 14 കുട്ടികൾ അടക്കം മൂന്ന് കുടുംബത്തിലെ 17 പേരാണ് മരണപ്പെട്ടത്. ​ അജ്ഞാതരോ​ഗം ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സ്ഥലത്തുള്ള കേന്ദ്രസം​ഘം തള്ളിക്കളഞ്ഞു. വൈറസോ […]
Read more

ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു: വീണ ജോർജ്

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു. മുമ്പ് 5 പ്രസവങ്ങള്‍ മാത്രമേ ഒരേ സമയം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഒരേ സമയം പ്രസവം നടത്താന്‍ കഴിയുന്ന സൗകര്യങ്ങള്‍ 20 ആക്കി വര്‍ധിപ്പിച്ചു. 20 ക്യൂബിക്കിളുകള്‍ ഇതിനായി സജ്ജമാക്കി. കൂടാതെ ഒറ്റ ബെഡ്ഡുള്ള ന്യൂബോണ്‍ നഴ്‌സറി ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറിയായി വിപുലീകരിച്ചു. 2.2 കോടി രൂപ ചെലവഴിച്ചുള്ള ലക്ഷ്യ ലേബര്‍ റൂം, 5 ലക്ഷം […]
Read more

പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബജാജ്

കൊച്ചി: പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുന്നു. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് കമ്പനി ഉറപ്പാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു. യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നു. ബജാജ് അലയന്‍സിന്‍റെ ഡിജിറ്റല്‍ […]
Read more

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉടൻ ആരംഭിക്കും. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. കേരളത്തിൽ ആദ്യത്തെ സ്കിൻ ബാങ്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. 2022 ലാണ് കോട്ടയം […]
Read more
Advertisement
WhiteswanTV Footer