നോമ്പുതുറ സ്പെഷ്യൽ; ചിക്കൻ കിളിക്കൂട്- കഴിക്കാനും കാണാനും കിടിലൻ
ചേരുവകൾ ചിക്കൻ (മസാല ചേർത്ത് വേവിച്ചത്)ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)സേമിയമുട്ടമഞ്ഞൾപ്പൊടികുരുമുളകുപൊടിസവാളഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയാറാക്കുന്ന വിധം വേവിച്ച ചിക്കനും ഉരുളക്കിഴങ്ങും ഉടച്ച് സവാളയും മസാലകളും ചേർത്ത് വഴറ്റി എടുക്കുക. ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയുടെ വെള്ളയിൽ മുക്കി പൊടിച്ച സേമിയയിൽ പൊതിയുക. ഇത് എണ്ണയിൽ വറുത്തെടുക്കുമ്പോൾ ഒരു കിളിക്കൂടിന്റെ രൂപത്തിലാകും. ഇതിന്റെ നടുവിൽ ഒരു പുഴുങ്ങിയ കാടമുട്ട വെച്ചാൽ കിളിക്കൂട് റെഡി!
Read more