Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: illegal immigrants

ബംഗാളിൽ ഇതുവരെ കസ്റ്റഡിയിലായത് 335 അനധികൃത കുടിയേറ്റക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി സർക്കാർ നടപടി ശക്തമാക്കി. ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 335 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ സംസ്ഥാനത്ത് പുതുതായി സജ്ജീകരിച്ച 11 ഹോൾഡിങ് സെൻ്ററുകളിലേക്ക് മാറ്റി. ഇവരിൽ 148 പുരുഷന്മാരും 99 സ്ത്രീകളും 88 കുട്ടികളും ഉൾപ്പെടുന്നു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ടിൽ നിന്നാണ് കൂടുതൽ പേരെ പിടികൂടിയത്. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് […]
Read more

ട്രംപിന്റെ സമീപനത്തോടു വിയോജിപ്പ്; കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ലിയോ പതിന്നാലാമൻ മാർപാപ്പ. കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ പറഞ്ഞു. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നാടുകടത്തുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം അന്വേഷിച്ച് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉണ്ടായതാണെന്നും തന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാനിന്നും കുടിയേറ്റക്കാരുടെ […]
Read more

അനധികൃത കുടിയേറ്റക്കാർക്ക് നേരെ കർശന നടപടിയുമായി ട്രംപ്; ഇന്ത്യക്കാരെയും നാടുകടത്തിയതായി റിപ്പോർട്ട്

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരായി തിരിച്ചറിഞ്ഞ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനം വഴി നാടുകടത്തിയതായാണ് പുറത്ത് വരുന്ന വിവരം. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലെത്തിയിട്ടില്ല, അതിനാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാടുകടത്തലിനായി ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്ക തയ്യാറാക്കിയ അനധികൃത […]
Read more

യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ

വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. രേഖകളില്ലാത്ത 18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക മുന്‍പ് അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അമേരിക്കയിലെ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix