Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: india and pakistan

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ദില്ലിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനം പുരോഗമിക്കുകയാണ്. ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി വിശദീകരണം ആരംഭിക്കുന്നത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവരും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ […]
Read more

സിന്ദൂരിലെ ആത്മാഭിമാനത്തിന്റെ സിന്ദൂരം

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ. പഹല്‍ഗാമിൽ കൊല്ലപ്പെട്ട 27 പേരുടെ കൂടപ്പിറപ്പുകളുടെ പ്രാർത്ഥനകളെ ഏറ്റെടുത്ത രാജ്യം അവർക്ക് നീതി സമ്മാനിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തിരിച്ചടി നല്‍കിയതിന് പിന്നാലെ ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’..എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. തിരിച്ചടിക്കാന്‍ തയ്യാര്‍, ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടില്‍ […]
Read more

പഹല്‍ഗാം ഭീകരാക്രമണ മുന്നറിയിപ്പ് 3 ദിവസം മുൻപ് ലഭിച്ചു; മോദിക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജമ്മു കശ്മീരിലെ പഹല്ഗാമിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്നാണ് ഖാര്‍ഗെ ആരോപിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണ്. സർക്കാർ അത് അംഗീകരിക്കണം. ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാതെ പോയതെന്നും ഖാര്‍ഗെ ചോദിക്കുന്നു. ആക്രമണത്തിന് […]
Read more

പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ

ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാക്കിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. 20 വയസ്സ് പ്രായം തോന്നിക്കുന്ന നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന ഉടനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാക്കിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് വീണ്ടും ആവർത്തിച്ചത്. ഇന്ത്യ പാക് സംഘർഷ സാഹചര്യം തുടർന്നതിനിടെ പാക്കിസ്ഥാനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ […]
Read more

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് തുര്‍ക്കി

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കുറയ്ക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തുർക്കി പാകിസ്ഥാനിലേക്ക് ആയുധങ്ങൾ നൽകാൻ വിമാനങ്ങൾ അയച്ചതായുള്ള റിപ്പോർട്ടുകളും എർദോഗൻ നിഷേധിച്ചു. “ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് എത്രയും വേഗം ശമിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അങ്കാറയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എർദോഗൻ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ മേഖലയിലും […]
Read more

പാക്കിസ്ഥാന് കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി ചൈന

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന നൽകി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചൈന പാക്കിസ്ഥാന് പിന്തുണ നൽകിയത്. പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട […]
Read more

പാക് വ്യോമപാതയിലെ വിലക്ക്; വിമാന കമ്പനികൾക്ക് മാർഗനിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: പാക് വ്യോമപാത അടച്ചതിന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം.റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നും ഇതിനുപുറമെ വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു. എന്നാൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നാൽ കേന്ദ്രം ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer