Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും; 11 മരണം

ശ്രീനഗർ: മേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ 11 മരണം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി. മഴക്കെടുതിയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകർന്നു. ജമ്മു കശ്മീരിൽ ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. റംബാനിലെ രാജ്ഗഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി. നിരവധി കെട്ടിടങ്ങൾ തകർന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി.
Read more

രോഗികളെ പരിശോധിക്കുന്നതിനിടെ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞ് വീണ് മരിച്ചു

ചെന്നൈ: രോഗിയെ ചികിത്സിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ്(39) ആണ് മരിച്ചത്. സിപിആര്‍, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി, ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ്, ഇസിഎംഒ എന്നിവ നല്‍കിയെങ്കിലും ഡോക്ടറുടെ ജീവന്‍ രക്ഷിക്കാനായില്ല.
Read more

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ചൈനലയിലേക്ക്

ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നൽകും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം നാലിനാകും മോദി എത്തുക. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന […]
Read more

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് മരണം. രണ്ടുപേരെ കാണാതായതായി. ഗംഗാനദി ഒഴുകുന്നത് അപകടനിലയ്ക്ക് മുകളിലാണ്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്, രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്ട്രേറ്റുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ മരണം ആറായി. കാണാതായ 11 പേർക്കായി തിരച്ചിൽ തുടരുകയാണ്.
Read more

തെലുങ്കിലും ട്രെന്‍ഡിങ്ങായി ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’; ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പ് തുടരുന്നു

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’യുടെ തെലുങ്ക് പതിപ്പിനും ഗംഭീര പ്രേക്ഷക പ്രതികരണം. ‘കൊത്ത ലോക’ എന്ന പേരില്‍ റിലീസ് ചെയ്ത തെലുങ്ക് പതിപ്പും ബുക്ക് മൈ ഷോ ട്രെന്‍ഡിങ്ങില്‍ കയറി ശ്രദ്ധ നേടി. മികച്ച പ്രതികരണം ലഭിക്കുന്ന തെലുങ്ക് പതിപ്പ് ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ തെലുങ്ക് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്തിരിക്കുന്നത് അവിടുത്തെ വമ്പന്‍ നിര്‍മ്മാണ/വിതരണം ബാനര്‍ ആയ സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ആണ്. കേരളത്തിലും വമ്പന്‍ കുതിപ്പ് […]
Read more

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് അവസാനിക്കും

ന്യൂഡൽഹി: വോട്ട് കൊള്ളയ്‌ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. പതിനാലാം ദിനമായ ഇന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം. സെപ്റ്റംബർ ഒന്നിന് പട്നയിൽ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കും. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഓഗസ്റ്റ് 17ന് സസറാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം […]
Read more

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടതായി വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. […]
Read more

ഒരു വീട്ടിൽ 947 വോട്ടർമാർ; വോട്ടർ പട്ടികയിൽ പുതിയ ക്രമക്കേട്, വീണ്ടും ആരോപണമുന്നയിച്ച് രാഹുൽ ഗാന്ധി

ബിഹാറിലെ ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പര്‍ ആറില്‍ ഏകദേശം 947 വോട്ടര്‍മാരെ ചേര്‍ത്തതായി പാര്‍ട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു കോണ്‍ഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാജിക് കാണൂ. ഒരു ഗ്രാമത്തെ മുഴുവന്‍ ഒരു കെട്ടിടത്തിനുള്ളിലാക്കിയിരുന്നു എന്ന് രാഹുൽ ഗാന്ധി കുറിച്ചു. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവന്‍ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സംഭവം […]
Read more

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു; 20 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതിന് യുവാവ് യുവതിയെ കഴുത്തറത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് (20)കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കൊളേജ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തിനും […]
Read more

വാത്സല്ല്യപൂര്‍വം മെഗാസ്റ്റാര്‍ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

സെലിബ്രിറ്റി- ഫാന്‍സ് വാത്സല്യ കഥകള്‍ ക്ക് അതിക ജീവനോ അര്‍ത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തില്‍ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടന്‍ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തില്‍ ആര്‍ക്കും കാണാന്‍ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്‌നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാന്‍ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ […]
Read more
Advertisement
WhiteswanTV Footer