Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ 34 മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി ശക്തം. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കനത്ത നാശനഷ്ടങ്ങൾ വരുത്തിയത്. ജമ്മു കശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 34 പേർ മരിച്ചു. അനന്ത്നാഗിലെ കോടതി സമുച്ചയത്തിലും, താഴ്ന്ന മേഖലകളിലും വെള്ളം കയറി. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ജീവനക്കാർക്ക് അവധി നൽകരുതെന്നാണ് ജമ്മു കശ്മീർ സർക്കാർ നിർദ്ദേശം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ […]
Read more

വോട്ട് കൊളളയിലൂടെ ഇനിയും 50 വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത്; വോട്ടർ അധികാർയാത്രയിൽ രാഹുൽ ഗാന്ധി

വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊളളയിലൂടെ രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം വയനാട് എംപി പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. ജനങ്ങളുടെ വോട്ട് പ്രധാനമന്ത്രി കൊളളയടിക്കുകയാണ് എന്ന് […]
Read more

ശ്രീദേവിയുടെ സ്വത്തില്‍ ചിലര്‍ അവകാശവാദം ഉന്നയിക്കുന്നു; കോടതിയെ സമീപിച്ച് ബോണി കപൂര്‍

അന്തരിച്ച നടി ശ്രീദേവിയുടെ സ്വത്തിനെ ചൊല്ലി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂർ. ശ്രീദേവിയുടെ ചെന്നൈ ഫാം ഹൗസിന്റെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മൂന്ന് വ്യക്തികള്‍ അവകാശപ്പെടുന്നുവെന്ന് ആരോപിച്ചാണ് ബോണി കപൂര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് വിവരം. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന തര്‍ക്കഭൂമി 1988 ഏപ്രില്‍ 19ന് ശ്രീദേവി എംസി സംബന്ധ മുദലിയാര്‍ എന്ന വ്യക്തിയില്‍ നിന്നും വാങ്ങിയതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സ്ത്രീയും അവരുടെ […]
Read more

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍

ജമ്മു: ജമ്മു കാശ്മീരില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍.് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിര്‍ത്തിവച്ചിരുന്നു. ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഫോണ്‍ – ഇന്റര്‍നെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സ്ഥിതി അതീവ […]
Read more

ആർഎസ്എസ് ഗണഗീതം ആലപിച്ച‌ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്‌ത്താൻ ആയിരുന്നില്ല താൻ അങ്ങനെ ചെയ്തതെന്നും ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും മരണം വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും ആഭിമുഖ്യം ഉള്ള ആളാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആർഎസ്എസ് ​ഗണ​ഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ […]
Read more

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് ഇനി Z+ സുരക്ഷ നല്‍കും

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷനൽകും. സുരക്ഷയ്ക്കായി ഡൽഹി പൊലീസിന്റെ 40 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് ശക്തമായ സുരക്ഷാ വലയം തീർക്കും എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓരോ സന്ദർശകരെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നൽകന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിൻവലിച്ചത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് […]
Read more

മുന്നറിയിപ്പ് അവഗണിച്ച് റീല്‍സി ചിത്രീകരണം; ഒഡീഷയില്‍ യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ടു

ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ അപകടം. ബെര്‍ഹാംപൂരില്‍ നിന്നുള്ള യൂട്യൂബര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു. 22കാരനായ സാഗര്‍ കുണ്ടു എന്നയാളാണ് ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്റയും സാഗറിന്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് […]
Read more

മോദിയുടെ ബിരുദം രഹസ്യമായിരിക്കട്ടെ ; വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയിലാണ് നടപടി.
Read more

നിമിഷ പ്രിയ കേസ്: മാധ്യമ വാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഹാജരാക്കിയിരുന്നു.
Read more

വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയെന്ന് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2016ല്‍ വായ്പ തുക വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ചെലവഴിച്ചതിനെ തുടര്‍ന്ന് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനും ബാങ്ക് ഓഫ് ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍, വായ്പ ലഭിച്ച […]
Read more
Advertisement
WhiteswanTV Footer