Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നല്‍കിയ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ Z കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷ പിൻവലിച്ചത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള […]
Read more

29 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയിലെ ‘മുണ്ടുരിയല്‍ കേസ്’ അവസാനിപ്പിച്ച്‌ കോടതി

ഗുജറാത്ത് ബിജെപിയിലെ കുപ്രസിദ്ധമായ മുണ്ടുരിയല്‍ കേസ് 29 വർഷങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച്‌ കോടതി. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് പങ്കെടുത്ത യോഗത്തില്‍ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തല്ലുകയും ഒരു മന്ത്രിയുടെ മുണ്ട് ഉരിയുകയും ചെയ്ത കേസാണ് അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതി വ്യാഴാഴ്ച അവസാനിപ്പിച്ചത്. 1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായ് പട്ടേലിന്റെയും അനുയായികള്‍ സർദാർ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ വാജ്‌പേയിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിലായിരുന്നു സംഭവം. മന്ത്രിയും വഗേല പക്ഷക്കാരനുമായ ആത്മാറാം പട്ടേലിന്റെ […]
Read more

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം

ന്യൂഡല്‍ഹി : പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ […]
Read more

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ഗോള്‍ഡ് എഡിഷനില്‍ ഇടം നേടി നന്ദമൂരി ബാലകൃഷ്ണ

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും യുകെ, യുഎസ്എ, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (ഡബ്ല്യുബിആര്‍) ഇടം നേടി തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. ഡബ്ല്യുബിആറിന്റെ ഗോള്‍ഡ് എഡിഷനില്‍ ആണ് അദ്ദേഹത്തിന് ഇടം ലഭിച്ചത്. നായകനെന്ന നിലയില്‍ 50 മഹത്തായ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന ബാലകൃഷ്ണയുടെ അസാധാരണമായ സിനിമാ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണ് ഈ പ്രത്യേക അംഗീകാരത്തിലൂടെ നല്‍കുന്നത്. ആഗോള സിനിമയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന […]
Read more

രാജസ്ഥാനില്‍ കനത്ത മഴ തുടരുന്നു; 2 മരണം റിപ്പോര്‍ട്ട് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ രണ്ട് മരണം. വെള്ളക്കെട്ടില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂര്‍, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുണ്ടിയിലെ നൈന്‍വയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതില്‍ തകര്‍ന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരില്‍ 30 ലധികം […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട്കെട്ട്: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. സാധാരണക്കാരുടെ വോട്ടുകൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരായ വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുകയാണ്. വോട്ട് ചോർ മുദ്രാവാക്യം മുഴക്കിയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഭരണഘടനയും അംബേദ്കർ ചിത്രവും ഉയർത്തിക്കാട്ടിയാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് […]
Read more

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ എട്ടാം ദിവസത്തില്‍

രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് […]
Read more

ധർമസ്ഥലയിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണം: ബിജെപി

കർണാടക: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി. ഗൂഢാലോചനയ്ക്ക് പിന്നിൽ ഉള്ളവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. അതേസമയം സാക്ഷിയെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ എടുത്തത്. നൂറിലേറെ മൃതദേഹങ്ങൾ […]
Read more

15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടി; നരേന്ദ്ര മോദി ജപ്പാനിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയാണിത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചർച്ചകൾ നടക്കും. തുടർന്ന്, ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി […]
Read more

ടിക് ടോക് ഇന്ത്യയിൽ തിരിച്ചു വരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം

ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചു വരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ടിക് ടോക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്. അതേസമയം ‘ടിക് ടോകിന്റെ നിരോധനം റദ്ദാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്’ എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ചിലര്‍ക്ക് ടിക് ടോക് ലഭിച്ചുതുടങ്ങിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ അതും തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ടിക് ടോക് ആക്‌സസ് […]
Read more
Advertisement
WhiteswanTV Footer