Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ധര്‍മ്മസ്ഥലയിലെ ആരോപണങ്ങള്‍ വ്യാജം: വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍, ‘

ബംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ ആളുടെ പേര് പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ അജ്ഞാതനായ പരാതിക്കാരന്‍. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവില്‍ ഉള്ളത്.
Read more

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; നിരവധി പേരെ കാണാതായി

റാഞ്ചി: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. തരാലിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാള്‍, അല്‍മോറ തുടങ്ങിയ ജില്ലകളില്‍ ഇടിമിന്നല്‍, മിന്നല്‍, അതിശക്തമായ മഴ […]
Read more

ടിക് ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നു?; ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായി

അഞ്ച് വർഷം മുമ്പ് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന് വിവരം. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020-ൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ടിക് ടോക് നിരോധിച്ചിരുന്നു. എന്നിരുന്നാലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമല്ല. അമേരിക്കയുമായുള്ള താരിഫ് സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്.
Read more

രാജ്യത്തെ ആദ്യ ഓപ്പണ്‍AI ഓഫീസ് ഡല്‍ഹിയില്‍

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ AI കമ്പനി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഓഫീസ് ആരംഭിക്കുമെന്ന് വിവരം. ന്യൂഡല്‍ഹിയിലാണ് ഓഫീസ് ആരംഭിക്കുക. ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗം പുനര്‍നിര്‍വചിക്കാനുള്ള OpenAIയുടെ വലിയ പദ്ധതിയുടെ തറക്കല്ലായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്. ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന് പെട്ടെന്ന് ഇന്ത്യയോട് എന്താണ് ഇത്ര പ്രിയം. ഓപ്പണ്‍ എഐയുടെ സീക്രട്ട് സൂപ്പര്‍പവര്‍ ആണ് ഇന്ത്യ. ആഗോളതലത്തില്‍ ഓപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ യൂസര്‍ നെറ്റ്ര്‍ക്ക് ഇന്ത്യയിലാണ് എന്നതുതന്നെ കാരണം.
Read more

കർണാടകയിലെ കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പി ഇഡി കസ്റ്റഡിയിൽ

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിക്കിമിൽ നിന്നാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി. കസ്റ്റഡിയിലെടുത്ത് വീരേന്ദ്ര പാപ്പിയെ സിക്കിമിൽ ഇഡി ചോദ്യം ചെയ്യുകയാണ്. എംഎൽഎയുടെ ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളിൽ ഇഡി ഇന്ന് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നുണ്ട്. ബംഗളൂരുവിലും ചിത്രദുർഗയിലും ജോധ്പൂ‍ർ, ഹുബ്ബള്ളി, ഗോവ എന്നിവിടങ്ങളിലുമാണ് പരിശോധന. രാജരാജേശ്വരി മണ്ഡലം എംഎൽഎ കുസുമ ഹനുമന്തപ്പയുടെ വീട്ടിലും ഇഡി […]
Read more

രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്‍റെ പുതിയ ഭീഷണി

മുംബൈ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ഈ മാസം 27 ന് തന്നെ തീരുവ പ്രഖ്യാപനം നടപ്പാക്കുമെന്ന ട്രംപിന്‍റെ ഉറച്ച നിലപാടിന് പിന്നാലെ നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ നിഫ്റ്റിക്കും സെൻസെക്സിനും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബി എസ് ഇ സെൻസെക്സ് 470 പോയിന്റ് താഴ്ന്നു. എൻ എസ് ഇ നിഫ്റ്റി 150 പോയിന്റ് നഷ്ടമാണ് […]
Read more

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിർദേശം

ബെംഗളൂരു: കർണാടകയിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണയ്ക്ക് ഇഡി നോട്ടീസ്. സതീഷ് കൃഷ്ണ സെയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇഡി പണവും സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് പരിചിതനായ എംഎൽഎയാണ് സതീഷ് കെ സെയിൽ. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി […]
Read more

ജമ്മു റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി: സന്ദേശമെത്തിയത് പ്രാവിന്റെ കാലില്‍ കെട്ടിവെച്ച്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പ്രാവിന്റെ കാലില്‍ കൊട്ടിവെച്ച നിലയില്‍ ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ആര്‍എസ് പുര അതിര്‍ത്തിയില്‍ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ജമ്മു റെയില്‍വേ സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുമെന്ന സന്ദേശം അടങ്ങിയ ഒരു ചീട്ട് പ്രാവിന്റെ […]
Read more

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണ ചുമതല

ഡല്‍ഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാന്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ . കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡി ആനന്ദന്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നിതിന്‍ കുമാര്‍ ശിവ്ദാസ് ഖഡെയെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡിഎ പ്രതിപക്ഷവും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചതോടെയാണ് […]
Read more

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ചു സ്‌കൂളുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. ഈ മാസം 18നാണ് അവസാനമായി സ്‌കൂളില്‍ ബോംബ് ഭീഷണിയുണ്ടാകുന്നത്. ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്‌കൂള്‍, ശ്രീറാം വേള്‍ഡ് സ്‌കൂള്‍, ദ്വാരക പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. അന്ന് […]
Read more
Advertisement
WhiteswanTV Footer