Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

തിരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കം: ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്‌മെന്റിനൊരുങ്ങി ഇന്ത്യ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള ചര്‍ച്ച. ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്. ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫീസില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നത്. പ്രാഥമിക ഘട്ട ചര്‍ച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതല്‍ […]
Read more

വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് തുടക്കം;ലക്ഷ്യം ഭരണഘടനയെ സംരക്ഷിക്കല്‍ : രാഹുല്‍ ഗാന്ധി

പട്ന: വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ സമാപിക്കും. യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യാ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം […]
Read more

വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂര്‍ത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടര്‍ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്‌ഐആര്‍ നടത്തുന്നത്. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ […]
Read more

ജമ്മു കശ്മീരില്‍ വീണ്ടും മിന്നല്‍ പ്രളയം; 7 മരണം

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 7 മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു. ദേശീയപാതയും റെയില്‍വേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മുവില്‍നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിര്‍ദേശം നല്‍കി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദികളുടെ തീരത്തേക്കും, […]
Read more

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി യോഗം ഇന്ന്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിനു ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപിയില്‍ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, ജമ്മു കാശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ പേരുകള്‍ […]
Read more

ജിഎസ്ടി നിരക്ക് ഘടനയില്‍ മാറ്റം വരുത്തല്‍ ദീപാവലിക്ക് മുമ്പാക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി പരിഷ്‌കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാന്‍ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാന്‍ വിപണിക്ക് ആവശ്യമായ സമയം നല്‍കുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ യോഗം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളം, ബംഗാള്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഈ സംഘത്തിലുണ്ടാകും. ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളായി മാത്രം നിജപ്പെടുത്തുന്നതിനുള്ള […]
Read more

വോട്ട് ചോരി: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; വാര്‍ത്താ സമ്മേളനം നാളെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാത്താസമ്മേളനം നടത്തും. നാഷണല്‍ മീഡിയ സെന്ററില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാണേഷ്‌കുമാര്‍ ഉള്‍പ്പെടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തില്‍ നാളെ ബീഹാറില്‍ നിന്ന് ‘വോട്ടര്‍ അധികാര്‍ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. അതേസമയം, നാളെ ബീഹാറിലെ […]
Read more

നടി കസ്തൂരി ബിജെപിയിൽ ചേർന്നു

നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് കസ്തൂരി ബിജെപിയിൽ ചേർന്നത്. കൂടാതെ ട്രാൻസ്ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു. ചെന്നൈ സ്വദേശിയായ കസ്തൂരി 1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു. മുൻനിര നടന്മാരായ സത്യരാജ്, പ്രഭു, കാർത്തിക് എന്നിവരോടൊപ്പം അവർ അഭിനയിച്ചു. അടുത്തിടെ നടി ഡിഎംകെ സർക്കാരിനെ […]
Read more

ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് സ്വാതന്ത്ര്യദിനമായ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. 3,000 രൂപ ഒറ്റത്തവണ അടച്ചാല്‍ 200 തവണ ടോള്‍ പ്ലാസകള്‍ മറികടക്കാം, അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാം. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് പാസ് കാലാവധി അവസാനിക്കും.
Read more

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം; മരണം 45

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 45 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധിപ്പേരെ കാണാതായതായാണ് വിവരം. ജമ്മുകശ്മീര്‍ പോലീസ്, എസ്ഡിആര്‍എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ രക്ഷ പ്രവർത്തനം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോവുകയായിരുന്നു.
Read more
Advertisement
WhiteswanTV Footer