Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

സ്വാതന്ത്ര്യദിനത്തിൽ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 […]
Read more

‘ആണവ ഭീഷണി അനുവദിക്കില്ല, സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യം 79-ാം സ്വാതന്ത്രദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. തുടർന്ന്രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഇന്ത്യ ഒരിക്കലും ആവണ ഭീഷണി അനുവദിക്കില്ലെന്നും ഭീകരരെ സംരക്ഷിക്കുന്നവർ മനുഷ്യത്വത്തിന്‌ എതിരാണെന്നും അവർ ശത്രുക്കൾ തന്നെയാണെന്നും സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ ഓപ്പറേഷൻ സിന്ദൂരിൽ വീര സൈനികർക്ക് മോദി ആദരം അർപ്പിച്ചു. ഇന്ത്യൻ സൈനികർ ഭീകരർക്ക് തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. “ആണവ […]
Read more

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായക ഉത്തരവ്. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. വിവരങ്ങൾ ബൂത്ത് തിരിച്ചായിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്. വോട്ടർ ഐഡി നമ്പറുകൾ ഉപയോഗിച്ച് പട്ടിക തിരിയ്ക്കാൻ കഴിയും. ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അടങ്ങുന്ന […]
Read more

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 10 മരണം

ശ്രീന​ഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 10 പേർ മരിച്ചു. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരവധിപ്പേർ അപകടത്തത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരണസംഖ്യ ഉയരുമെന്ന ആശങ്ക അധികൃതർ പങ്കുവെക്കുന്നുണ്ട്.
Read more

അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും

അഞ്ച് വര്‍ഷത്തിനു ശേഷം അതിര്‍ത്തികളിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും. ഇതിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ നല്ല സൂചനയാണ് ഇതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി, ഇന്ത്യയും ചൈനയും പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വ്യാപാരം ഹിമാലയന്‍ അതിര്‍ത്തിയിലെ മൂന്ന് നിയുക്ത പോയിന്റുകള്‍ വഴി നടത്തിയിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, പരവതാനികള്‍, മര ഫര്‍ണിച്ചറുകള്‍, കന്നുകാലിത്തീറ്റ, മണ്‍പാത്രങ്ങള്‍, ഔഷധ സസ്യങ്ങള്‍, വൈദ്യുത വസ്തുക്കള്‍, കമ്പിളി തുടങ്ങിയവയുടെ വ്യാപാരമാണ് ഇതുവഴി നടന്നിരുന്നത്. […]
Read more

രേണുകാ സ്വാമി കൊലപാതക കേസ്: ദർശൻ തൂഗുദീപൻ്റേയും പവിത്ര ഗൗഡയുടേയും ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: രേണുകാ സ്വാമി കൊലപാതക കേസിൽ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപൻ്റേയും നടി പവിത്ര ഗൗഡയുടേയും ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിലാണ് നടപടി. പ്രതി എത്ര ഉന്നതനാണെങ്കിലും യമത്തിന് അതീതനല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യവും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നടി പവിത്ര ഗൗഡയ്ക്ക് […]
Read more

മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനവാണിത്. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,33,938 കോടി രൂപയിലെത്തിയെന്ന് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. […]
Read more

വോട്ടർ പട്ടികയിലെ ക്രമക്കേട്: കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. ഇതിൻ്റെ ഭാഗമായി രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടും. പ്രധാനമന്ത്രിക്കെതിരെ “വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക” എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം നടത്തുന്നത്. ഈ മാസം 22 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രചാരണ റാലികളും സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഞായറാഴ്ച മുതൽ തേജസ്വി യാദവിനൊപ്പം രാഹുൽ ഗാന്ധി പര്യടനം നടത്തും. പ്രചാരണ പരിപാടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികളെയും […]
Read more

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും

ഷിംല: ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയം. വിവിധയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു.
Read more

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തീവ്രവാദ ആക്രമണമുണ്ടാവുമെന്ന ഭീഷണി സന്ദേശം

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തീവ്രവാദ ആക്രമണമുണ്ടാവുമെന്ന ഭീഷണി സന്ദേശം. ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു ക്ഷേത്രത്തിന്റെ മതിലിലാണ് ഒഡിയയിലും ഇംഗ്ലീഷിലും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് അടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഭീഷണി സന്ദേശം. എന്നാല്‍ പ്രദേശവാസികള്‍ ഉടന്‍ തന്നെ ഈ ഭീഷണി മായ്ച്ചു കളയുകയായിരുന്നു. ‘തീവ്രവാദികള്‍ ജഗന്നാഥ ക്ഷേത്രം ആക്രമിച്ച് തകര്‍ക്കും,’ എന്നായിരുന്നു സന്ദേശം. ഇതിനോടൊപ്പം നിരവധി ഫോണ്‍ നമ്പറുകളും ഉടന്‍ വിളിക്കൂ എന്നും കുറിച്ചുവെച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്രത്തിലേക്കുള്ള ഹെറിട്ടേജ് കോറിഡോറിലെ അലങ്കാര വെളിച്ചങ്ങള്‍ […]
Read more
Advertisement
WhiteswanTV Footer