Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

നബിദിനം; കുവൈത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് കുവൈത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മന്ത്രിസഭ അറിയിച്ചു. ഔദ്യോഗിക പ്രവൃത്തി ദിവസം സെപ്റ്റംബർ 7 ഞായറാഴ്ച മുതൽ പുനരാരംഭിക്കും. പ്രത്യേക സ്വഭാവമുള്ള സേവന സ്ഥാപനങ്ങളുടെ അവധിദിന ക്രമീകരണം ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പോടെ പൊതുതാൽപര്യം പരിഗണിച്ച്, അവരവരുടെ സംവിധാനപ്രകാരം തീരുമാനിക്കാമെന്നും മന്ത്രിസഭ അറിയിച്ചു.
Read more

പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ മോഹൻ രാജ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ ​കുട്ടിയുടെ അമ്മ ​ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്. വിഴുപ്പുറത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ് മോഹൻ രാജ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയും സ്കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. […]
Read more

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കർണാടക കർവാറിലെ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കാർവാറിലെ വീട്ടിൽ ആണ് പരിശോധന നടത്തിയത്. എംഎൽഎ ബെംഗളൂരുവിൽ ആയിരുന്നപ്പോഴാണ് വീട്ടിൽ പരിശോധന നടത്തിയത്. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സതീഷ് കൃഷ്ണ സെയിലിനെ മലയാളികൾക്ക് പരിചിതമാണ്. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. […]
Read more

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല: സുപ്രീം കോടതി

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പരാതിയില്‍ അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിദ്ധാര്‍ത്ഥ് വരദരാജനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് കോടതി […]
Read more

ഉറിയിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു

കശ്മീർ: ഉറിയിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റത്തിനിടെയാണ് എറ്റുമുട്ടൽ ഉണ്ടായത്. സ്വാതന്ത്രദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
Read more

ട്രംപ്-മോദി കൂടിക്കാഴ്ച അടുത്ത മാസം

ന്യൂഡൽഹി: ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസിലേക്ക്. സെപ്റ്റംബർ അവസാനത്തോടെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. അധിക തീരുവയിലും വ്യാപാര കരാറിലും ചർച്ചകൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യക്ക് പൂർണമായ താല്പര്യം ഇല്ലെന്ന് യുഎസ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

ഡല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീം കോടതി: എല്ലാ തെരുവു നായ്ക്കളെയും പിടുകൂടാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ദില്ലിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടണമെന്ന് സുപ്രീം കോടതി ഉത്തരവ്. പിടൂകൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മൃഗസ്‌നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്നും കോടതി. ഇക്കാര്യത്തില്‍ ഒരു ദയയുടെയും ആവശ്യമില്ലന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ദില്ലിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ […]
Read more

ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീര്‍. യുഎസ് സന്ദര്‍ശന വേളയിലാണ് അസിം മുനീറിന്റെ വിവാദ പരാമർശം. പാകിസ്ഥാൻ ആണവായുധമുള്ള രാജ്യമാണെന്നും ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നുമാണ് ഭീഷണി. അമേരിക്കയിലെ ഫ്ലോറിഡയില്‍‌ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം. ഈ വര്‍ഷം പാക് സൈനിക മേധാവിയുടെ രണ്ടാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ജൂണില്‍, മുനീര്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു. അന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നില്‍ അദ്ദേഹം പങ്കെടുത്തു. […]
Read more

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേേക്ക് ഇന്ത്യ മുന്നണിയുടെ എംപിമാർ പ്രതിഷേധ മാർച്ച് നടത്താനിരിക്കെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്ക് സന്ദർശനാനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുന്നൂറോളം എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പരമാവധി 30 പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12നാണ് കൂടിക്കാഴ്ചയ്ക്കായി സമയം നൽകിയിരിക്കുന്നത്.
Read more

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സംഖ്യത്തിന്റെ മാർച്ച്

ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് മാർച്ച് നടത്തും. പാർലമെൻറിൽ നിന്നാകും എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുക. 30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എംപിമാർക്കും കമ്മീഷനെ കാണാൻ അനുവാദം നൽകണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞത്. 30,000 […]
Read more
Advertisement
WhiteswanTV Footer