Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീം കോടതി: എല്ലാ തെരുവു നായ്ക്കളെയും പിടുകൂടാന്‍ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ദില്ലിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടണമെന്ന് സുപ്രീം കോടതി ഉത്തരവ്. പിടൂകൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മൃഗസ്‌നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്നും കോടതി.

ഇക്കാര്യത്തില്‍ ഒരു ദയയുടെയും ആവശ്യമില്ലന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ദില്ലിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ദിവസവും നായകടിയേല്‍ക്കുന്നത് നിരവധി ആളുകള്‍ക്കാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer