Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെയാകും പത്രിക നല്‍കുക. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാര്‍ട്ടി, ടി ഡിപി, ബിആര്‍എസ് തുടങ്ങിയ കക്ഷികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഇന്ത്യസഖ്യത്തിന്റ് നീക്കം. എന്‍എഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. അടുത്ത മാസം 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.
Read more

ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവം; യുവാവ് പിടിയില്‍

ബംഗളൂരു: കര്‍ണാകടയിലെ ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് ചേതനാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാകുകയും ഇത് പ്രതിയുടെ പകയ്ക്ക് കാരണമാകുകയും ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതകം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റു […]
Read more

ഡൽഹിയിലെ 50 ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബുധനാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെത്തുടർന്ന് നഗരത്തിലുടനീളം തിരച്ചിൽ നടപടികൾ ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ദ്വാരകയിലെ രാഹുൽ മോഡൽ സ്കൂ‌ൾ, മാക്സ്ഫോർട്ട് സ്കൂ‌ൾ, മാളവ്യ നഗറിലെ എസ്.കെ.വി, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവയാണ് ഭീഷണി ലഭിച്ച സ്കൂളുകളിൽ ചിലത്. ഡൽഹി ഫയർ സർവീസസ് വ്യക്തമാക്കിയത് പ്രകാരം രാവിലെ 7:40-ന് എസ്.കെ.വി.യ്ക്കും 7:42-ന് ആന്ധ്ര സ്കൂളിനും ഭീഷണി സന്ദേശം ലഭിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡും ഫയർ സർവിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
Read more

ചത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ അതിക്രമം

ചത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലയത്തിന് നേരെ അതിക്രമം. ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾ ഡോസർ നടപടി. ക്രിസ്ത്യൻ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭർണിയിൽ ആണ് സംഭവം. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവർത്തനം നടത്തുന്നു എന്ന പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഹിന്ദു സംഘടനകളാണ് പാരതി നൽകിയിരിക്കുന്നത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം. മതപരിവർത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയത്. പിന്നാലെയാണ് നടപടി […]
Read more

ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടിയിൽ യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. എല്ലാ ബുധനാഴ്ചയും രേഖാ ഗുപ്ത തന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്. ഇതില്‍ പങ്കെടുക്കാനെന്ന രീതിയില്‍ ചില പേപ്പറുകളുമായി എത്തിയ യുവാവാണ് രേഖാ ഗുപ്തയെ ആക്രമിച്ചത്. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് ഇയാള്‍ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. […]
Read more

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഓപ്പണര്‍ ഷഫാലി വര്‍മയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. പ്രതീക റാവലാണ് സ്മൃതി മന്ദാനക്കൊപ്പം ഓപ്പണറായി ടീമിലെത്തിയത്. ലോകകപ്പിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ […]
Read more

വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധാ യാദവ്, സ്‌നേഹ് റാണ തുടങ്ങിയവരുടെ സ്ഥാനം ഉറപ്പാണ്. സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനമുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികവുകാട്ടിയ ഹര്‍ലീന്‍ ഡിയോളും ടീമില്‍ […]
Read more

മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസ്. അസം പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മാധ്യമറിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള ആദ്യകേസില്‍ […]
Read more

സാങ്കേതിക തകരാര്‍, മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു

മുംബൈ: സാങ്കേതിക തകരാര്‍ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് പോകേണ്ട വിമാനം ഇതുവരെ പുറപെട്ടിട്ടില്ല. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് വൈകുന്നത്. വിമാനത്തിന് സാങ്കേതിക തകരാറെന്ന് എയര്‍ ഇന്ത്യ വിശദീകരണം. പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷത്തില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ടേക്ക് […]
Read more

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു

റായ്പൂര്‍:ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. ദിനേശ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റുകള്‍ ഒളിപ്പിച്ചുവെച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. രാവിലെ ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ ഒളിപ്പിച്ചുവെച്ച ഐഇഡി പൊട്ടിത്തെറിച്ചത്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും സജീവമായിട്ടുള്ള പ്രദേശമാണ് ബിജാപുര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയില്‍ […]
Read more
Advertisement
WhiteswanTV Footer