Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണ ചുമതല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാന്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ . കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡി ആനന്ദന്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നിതിന്‍ കുമാര്‍ ശിവ്ദാസ് ഖഡെയെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ഡിഎ പ്രതിപക്ഷവും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി നേതാവായ സി.പി. രാധാകൃഷ്ണന്‍ തമിഴ്‌നാട് സ്വദേശിയാണ്. രണ്ട് തവണ ലോക്സഭാ എംപിയായിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്നു. റിട്ട. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. മുന്‍ സുപ്രീം കോടതി ജഡ്ജിയാണ് ബി. സുദര്‍ശന്‍ റെഡ്ഡി. ഹൈദരാബാദില്‍ ജനിച്ച ഇദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 25 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer