Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഇന്ത്യ – പാക് സംഘർഷം; പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

ഇന്ത്യ – പാകിസ്താൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനം. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി. രാജ്യത്തിന് വേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളും മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
Read more

പാകിസ്ഥാനിലെ സിയാൽകോട്ടിലെ ലൂണിയിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് തകർത്തു

വെള്ളിയാഴ്ച രാത്രി പാകിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് തിരിച്ചടിയായി, ജമ്മുവിലെ അഖ്‌നൂർ സെക്ടറിന് എതിർവശത്ത് പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണിയിലെ ഒരു തീവ്രവാദ ലോഞ്ച് പാഡ് തകർത്തതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആരംഭിച്ച വെടിനിർത്തൽ ലംഘനത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ ആക്രമണം. “ലൂണിയിലെ ഭീകരരുടെ ലോഞ്ച് പാഡ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു,” അതിർത്തി കടന്നുള്ള ഭീഷണികളെ നിർവീര്യമാക്കുന്നതിനുള്ള സേനയുടെ പ്രതിബദ്ധത ഓർമിപ്പിച്ചുകൊണ്ട് ബിഎസ്എഫ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ […]
Read more

ഇന്ത്യ പാക് സംഘർഷം: സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങൾ

ന്യൂ ഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷം ദിനംപ്രതി ശക്തമാകുമ്പോള്‍ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ. G7 രാജ്യങ്ങളായ കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും ഒരുമിച്ച് പഹല്‍ഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും സൈനിക നടപടി തുടര്‍ന്നാല്‍ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. […]
Read more

ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പേര് നൽകി പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന ആക്രമണത്തിന് പേര് നൽകിയെന്ന റിപ്പോ‍ർട്ടുകൾ പുറത്ത്. ഓപ്പറേഷൻ ”ബുന്യാൻ-ഉൽ-മർസൂസ്’ എന്നാണ് പാകിസ്ഥാൻ പേര് നൽകിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഫാത്തേ 1 മിസൈലുകൾ ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോ​ഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ്റെ മിസൈൽ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലസ്റ്റിക് മിസൈലുകളിൽ ഒന്നാണ് ഫത്താ-1. ‌
Read more

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയാണ് അറസ്റ്റിലായത് . നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നു.
Read more

ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി സ്വദേശി മുരളി നായിക് (27)ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പില്‍ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. ശ്രീ സത്യസായി ജില്ലയിലെ ഗോരാണ്ട്‌ല മണ്ഡലാണ് മുരളി നായികിൻ്റെ സ്വദേശം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കരികിലായാണ് മുരളിക്ക് പോസ്റ്റിങ് ലഭിച്ചത്. കർഷക കുടുംബമാണ് അദ്ദേഹത്തിൻ്റെത്മുരളി നായിക്കിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും.
Read more

വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മകുറ്റക്കാരനെന്ന് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനെന്ന്് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്‌ക്കേണ്ടതായി വരും. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പഞ്ചാബ്, […]
Read more

സംഘർഷങ്ങൾക്കിടെ പാക് സൈന്യത്തിന് കൂടുതൽ അധികാരം നൽകി സുപ്രീം കോടതി

ലാഹോർ: ഇന്ത്യ-പാക് ഏറ്റുമുട്ടലിൽ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്ന വിധി പ്രസ്താവനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. സൈനിക കോടതികളിൽ സാധാരണ പൗരന്മാരെ വിചാരണ ചെയ്യുന്നത് “ഭരണഘടനാ വിരുദ്ധമാണ്” എന്ന 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പാക് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. […]
Read more

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശം: കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ മുന്നറിയിപ്പ്

കാസർകോട്: ഇന്ത്യ-പാക് ആക്രമണം നടക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശം കാസർഗോഡ് ജില്ലയിലും പ്രഖ്യാപിച്ചു. അതീവ ജാ​​ഗ്രതാ നിർദേശമാണ് ജില്ലയ്ക്ക് നൽകിയിരിക്കുന്നത്. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.
Read more

ഇന്ത്യ – പാക് സംഘര്‍ഷം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്

ശ്രീനഗര്‍: രാത്രിയില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് അദ്ദേഹം ജമ്മുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ തടഞ്ഞിരുന്നു. ‘ജമ്മു നഗരത്തിലും ഡിവിഷന്റെ മറ്റു ഭാഗങ്ങളിലും ഇന്നലെ രാത്രി നടന്ന പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ […]
Read more
Advertisement
WhiteswanTV Footer