Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഇന്ത്യപാക്ക് സംഘര്‍ഷം: അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും

ന്യൂഡല്‍ഹി:ഇന്ത്യപാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും. മേയ് 15 വരെയായിരുന്നു നിയന്ത്രണം. ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ അവരുടെ സൈറ്റുകള്‍ പരിശോധിച്ചോ വിമാനങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കാമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സല്‍മേര്‍ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ […]
Read more

ദേശീയ സുരക്ഷയ്ക്ക് ഭീഷണി’; ചൈനീസ് ട്രാവല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചൈനീസ് ഉടമസ്ഥതയിലുള്ള യാത്രാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ്മൈ ട്രിപ്പ്. ഇത്തരം യാത്രാ പ്ലാറ്റ്ഫോമുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി യാത്രക്കാരുടെ പാസ്പോര്‍ട്ട് ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഈസ്‌മൈ ട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിഷാന്ത് പിറ്റി എക്സില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള, ഈസ്മൈ ട്രിപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ റികാന്ത് പിറ്റിയുടെ കുറിപ്പിനെ നിഷാന്ത് പിറ്റി പിന്തുണച്ചു. ‘പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, പലരും മൗനം പാലിച്ചപ്പോള്‍, പാകിസ്ഥാന് തുറന്ന […]
Read more

ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി

ഉത്തര്‍പ്രദേശ്: ലഖ്നൗവിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ആയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രതിവര്‍ഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണ യുണീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 300 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയും 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസ് […]
Read more

ഇന്ത്യ – പാക് സംഘർഷം; വീഡിയോ ഗെയിമിലെ ദൃശ്യങ്ങൾ പങ്കുവെച്ചു പാക് മന്ത്രി

‍‍ഡൽഹി: ഇന്ത്യ – പാക് സംഘ‍‍ർഷത്തിൻ്റേതെന്ന വാദുമായി വീ‍ഡിയോ ഗെയിമിലെ യുദ്ധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാൻ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അത്തുല്ല തരാറാണ് വ്യാജ പ്രചാരണം നടത്തിയത്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇന്ത്യയുമായുള്ള സൈനിക ഇടപെടലെന്ന് അവകാശപ്പെടുന്ന ഒരു ഇത് വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഒരു ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) ഉൾപ്പെടുന്ന ദൃശ്യങ്ങൾ ജനപ്രിയ സൈനിക ഗെയിമായ ARMA 3-ൽ […]
Read more

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു.സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും […]
Read more

‘ഓപ്പറേഷൻ സിന്ദൂർ’ ശക്തമായ പേര്: ശശി തരൂർ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയതിനെ അഭിനദിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. ഈ പേര് നൽകാനുളള തീരുമാനമാണെന്ന് തരൂർ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി. ഏറ്റവും ശക്തമായ തീരുമാനമെന്ന് സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ […]
Read more

ഐഫോണിന്റെ ഡിമാന്റ് കൂടി ; ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ ആവശ്യക്കാര്‍ കൂടിയതോടെ ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍ . ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വര്‍ധിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്സും, ഫോക്സ്‌കോണും ശ്രമം […]
Read more

ഇന്ത്യ പാക് സംഘര്‍ഷം; പാകിസ്താനില്‍ ഭക്ഷ്യ, ഇന്ധന ക്ഷാമമെന്ന് സൂചന

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് പമ്പുകള്‍ അടച്ചിടാന്‍ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഈ നീക്കത്തിന് പിന്നിലെ കാരണം ഉത്തരവില്‍ വ്യക്തമല്ലെങ്കിലും പാകിസതാന്‍ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് കടക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാകിസ്താനില്‍ ഭക്ഷ്യക്ഷാമവും ഉണ്ടെന്നാണ് സൂചനകള്‍. ഡല്‍ഹിയിലേക്ക് പാകിസ്താന്‍ അയച്ച മിസൈല്‍ ഹരിയാനയിലെ സിര്‍സയില്‍ വച്ച് ഇന്ത്യ തകര്‍ത്തിരുന്നു. പിന്നാലെ പാകിസ്തനിലെ തന്ത്രപ്രധാന വ്യോമതാവളങ്ങളായ റാവല്‍പിണ്ടിയിലുള്ള നുര്‍ ഖാന്‍, ചക്‌വാലിലെ […]
Read more

ഇന്ത്യാ -പാക് സംഘര്‍ഷം: ആശങ്ക അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചൈന വ്യക്തമാക്കി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്കെത്തെണമെന്നും,സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്താന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ അന്തരീക്ഷത്തിനും ഇത് പ്രധാനമാണ്. അതാണ് അന്താരാഷ്ട്ര സമൂഹം […]
Read more

അ​​​ടി ഇ​​​ര​​​ന്നുവാ​​​ങ്ങു​​​ന്ന പാക്കിസ്ഥാൻ

പാക്കിസ്ഥാനുമായി മറ്റൊരു യുദ്ധം നമ്മുടെ രാജ്യം ആഗ്രഹിക്കുന്നില്ല. വെറുതേ അങ്ങോട്ട് കയറി ആക്രമിക്കുന്ന സ്വഭാവവും നമുക്ക് ഇല്ല. എന്നാൽ, അടിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നത് രാജ്യത്തിൻറെ പ്രഖ്യാപിത നിലപാടാണ്. അതു പാക്കിസ്ഥാനും അവിടുത്തെ ഭരണാധികാരികൾക്കും സൈനിക നേതൃത്വത്തിനും നന്നായി അറിയാവുന്നതുമാണ്. എന്നിട്ടും നമ്മെ പ്രകോപിപ്പിച്ച് തിരിച്ചടികൾ ഏറ്റുവാങ്ങാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതാണ് വിരോധാഭാസമായിട്ടുള്ളത്. ഇപ്പോഴത്തെ സംഘർഷം വലിയൊരു യുദ്ധത്തിലേക്കു നീങ്ങാതിരിക്കണമെങ്കിൽ പാക്കിസ്ഥാൻ ഇന്ത്യയെ പ്രകോപിപ്പിക്കാതിരിക്കണം. യുദ്ധം എത്രമാത്രം വിനാശകരമാണെന്നു തിരിച്ചറിയേണ്ടത് അവിടുത്തെ ഭരണാധികാരികളാണ്. അത് അവർ എന്തുകൊണ്ടോ തിരിച്ചറിയുന്നില്ല. അതുകൊണ്ടു […]
Read more
Advertisement
WhiteswanTV Footer