ജയിച്ചു തുടങ്ങാൻ കൊമ്പന്മാർ; എതിരാളികൾ ഇന്റർ കാശി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിമൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്റർ കാശിയാണ് എതിരാളികൾ. വൈകിട്ട് അഞ്ചിന് പുണെയിലാണ് മത്സരം. പുതിയ ഉടമകളായ അൽ ഫുർസാന്റെ കീഴിൽ പുതിയ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം 28 അംഗ ടീമിനെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2013ൽ ഐഎസ്എല്ലിൽ അരങ്ങേറിയതിനുശേഷം മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണ നിരവധി അനിശ്ചിതത്വങ്ങൾക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് തുടക്കമിടുന്നത്. ലൂണ തിരിച്ചെത്തി; പുതിയ […]
Read more