Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: international

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. സംഭവത്തിലെ പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം […]
Read more

ആമസോൺ വെബ് സർവീസസ് തടസ്സപ്പെട്ടു

കാലിഫോര്‍ണിയ: ആമസോൺ വെബ് സർവീസസ് സേവനം നേരിട്ടു. ഇതോടെ ഇന്‍റർനെറ്റിലെ പല പ്രധാന വെബ്സൈറ്റുകളും നിശ്ചലമായി. എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി, സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റ്, വീഡിയോ കോൾ സേവനമായ സൂം, ഭാഷാ പഠന ആപ്പായ ഡുവോലിങ്കോ, ഫോർട്ട്നൈറ്റ് ഹെയിം, ഡിസൈൻ ആപ്പായ കാൻവ എന്നിങ്ങനെ നൂറുകണക്കിന് ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തന രഹിതമായി. അമേരിക്കയെയാണ് സേവനം തടസം സാരമായി ബാധിച്ചതെങ്കിലും ഇന്ത്യയിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ആമസോണിന്‍റെ സ്വന്തം ആമസോൺ.കോം ഇ-കൊമേഴ്‌സ് വെബ്സൈറ്റും, പ്രൈം വീഡിയോയും അലക്‌സയും വരെ പ്രവർത്തന […]
Read more

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

മസ്കറ്റ്: ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍ ഉൾപ്പെടും. ഒമാനില്‍ വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ നിയമനം നടപ്പിലാക്കുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് […]
Read more

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കുന്നു

റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ. മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ […]
Read more

ഇന്റർനെറ്റ് അധാർമികം; അഫ്​ഗാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം

കാബൂൾ: അഫ്‍ഗാനിൽ സമ്പൂർണ ഇന്‍റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഇന്റർനെറ്റ് അധാർമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഈ നടപടി. തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നടപടിയെ തുടര്‍ന്ന് ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിച്ചു. ബാങ്കിംഗ് സമയം ആരംഭിക്കുന്നതോടെ ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ […]
Read more

വെനസ്വേലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

കാരക്കസ്: സൗത്ത് അമേരിക്കന്‍ രാജ്യമായ വെസ്വേലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെനസ്വേലന്‍ സംസ്ഥാനമായ സൂലിയയില്‍ സ്ഥിതിചെയ്യുന്ന മിനി ഗ്രാന്‍ഡേയുടെ കിഴക്ക്-വടക്കുകിഴക്കായി 15 മൈല്‍ (24 കിലോമീറ്റര്‍) അകെലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടു. അതിര്‍ത്തിക്കുസമീപം ആള്‍പാര്‍പ്പുളള കെട്ടിടങ്ങളില്‍ നിന്നും ഓഫീസ് കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

യു.എസ്. നേതാക്കള്‍ക്ക് ഇസ്രയേലില്‍ നിന്ന് കൈക്കൂലി’: പാക്കിസ്ഥാന്‍ പ്രതി

ഇസ്ലാമാബാദ്;പാക്കിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചു. യുഎസിലെ ചില രാഷ്ട്രീയക്കാരെ ഇസ്രയേലില്‍ നിന്നുള്ള കൈക്കൂലി സ്വീകരിക്കുന്നവരായി ആരോപിച്ച ഖ്വാജ, ”എനിക്ക് കൈക്കൂലി വാങ്ങേണ്ടിവന്നാല്‍ ഞാനും അത് ചെയ്യും” എന്ന് വ്യക്തമാക്കിയതോടെ ഇത് ശ്രദ്ധകേന്ദ്രമായി. പാക്കിസ്ഥാന്‍വിന്റെ അഴിമതിക്കുറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. കൂടാതെ, ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ ഖ്വാജ ആസിഫ് കടുത്തമായി വിമര്‍ശിച്ചു. ഇസ്ലാമിക് രാജ്യങ്ങള്‍ നാറ്റോ പോലുള്ള സൈനിക സഖ്യം രൂപപ്പെടുത്തണമെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഈ […]
Read more

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കത്തെ അപലപിച്ച് ഖത്തർ

ദോഹ: ഗാസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തമായി അപലപിച്ച്‌ ഖത്തർ. യുദ്ധം മൂലം ഗുരുതരമായ ദുരിതം നേരിടുന്ന മേഖലയിൽ, ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വെടിനിർത്തലിനുള്ള ശ്രമങ്ങളെ തകർക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ഈ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യു.എൻ പ്രമേയങ്ങളും ഇസ്രായേൽ […]
Read more

അമേരിക്കയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.7 തീവ്രത

ന്യൂയോർക്ക്: അമേരിക്കയിൽ ഭൂചലനം. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്സി, ന്യൂയോർക് നഗരങ്ങളിൽ അനുഭവപ്പെട്ടു. അതേസമയം എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടില്ല. അമേരിക്കൻ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്.
Read more
Advertisement
WhiteswanTV Footer