Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: international

പാകിസ്താനും ബംഗ്ലാദേശിനും പൂട്ടിട്ട് അമേരിക്ക

വിദേശ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്ന തീരുമാനമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഈ തീരുമാനം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. എന്നാൽ, വിസാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതോടെ ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള സ്ഥിരതാമസ വിസകൾ അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്. ജനുവരി 21 മുതൽ […]
Read more

യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ

ലണ്ടൻ: യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സോമർസെറ്റിലെ ടോണ്ടനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിരയ്ക്ക് ആണ് ശിക്ഷ ലഭിച്ചത്. ടോണ്ടൻ ക്രൗൺ കോടതിയാണ് പന്ത്രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിയുടെ പകുതി കഴിയുമ്പോൾ ഇയാളെ യുകെയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. 2025 ഒക്ടോബർ 11-ന് ടോണ്ടനിലെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി തളർന്നിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. […]
Read more

ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച സജീവം

ഗസ്സ സിറ്റി: ഇസ്രായേൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാം ഘട്ട നടപടികളുമായി ബന്ധപ്പെട്ട്​ ഖത്തർ. അനിശ്ചിതത്വം നിലനിൽക്കുമ്പോഴും മധ്യസ്ഥ രാജ്യങ്ങൾ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ സജീവമായി തുടരുകയാണ്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുല്ലത്തി ടെലിഫോണിലൂടെ ചർച്ച നടത്തി. അമേരിക്കയുമായി നടന്ന ചർച്ചകളുടെ തുടർനടപടികളാണ് സംഭാഷണത്തിൽ പ്രധാനമായും ഉന്നയിച്ചത്. രണ്ടാംഘട്ട വെടിനിർത്തൽ നടപടികൾ ശക്തമായി തുടരാൻ വൈകാതെ നടപടി സ്വീകരിക്കണമെന്ന് മധ്യസ്ഥ […]
Read more

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി

വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ആശയവിനിമയം നടത്താത്തതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരുന്നെങ്കിലും, കരാർ പൂർത്തിയാക്കാൻ ട്രംപിന്റെ വ്യക്തിഗത ഇടപെടൽ ആവശ്യമായിരുന്നുവെന്നാണ് വിശദീകരണം. ഇന്ത്യൻ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും ലുട്ട്‌നിക് പറഞ്ഞു. തുടർന്ന് ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവരുമായി യുഎസ് വ്യാപാരകരാറുകൾ പ്രഖ്യാപിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി […]
Read more

ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകൾ അസന്തോഷം തോന്നിക്കുന്നുവെന്നും, വ്യാപാര താൽപര്യങ്ങൾ പാലിക്കാത്ത പക്ഷം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ തങ്ങൾ സന്നദ്ധരാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വളരെ നല്ല വ്യക്തി” എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര വിഷയങ്ങളിൽ ഇന്ത്യയുടെ സമീപനം തൃപ്തിപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കി. “മോദി നല്ല മനുഷ്യനാണ്, എനിക്ക് സന്തോഷമില്ലെന്നത് അദ്ദേഹം അറിയണം,” […]
Read more

മഡുറോയെ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. മഡുറോ 2020-ൽ രജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് വിചാരണ നേരിടുക. കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മഡുറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗോ പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വെനസ്വേലയുടെ ദൈനംദിന ഭരണത്തിൽ അമേരിക്കയ്ക്ക് ഇടപെടലുകൾക്ക് പ്ലാൻ ഇല്ലെന്നും, പരിമിതമായ ഇടപെടലുകൾ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ […]
Read more

റിയാദിൽ വിമാന സർവീസുകൾ മുടങ്ങി

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ മുടങ്ങി. കഴിഞ്ഞ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം മുടങ്ങിയത്. ക്രിസ്തുമസ് അവധിക്കായി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും, ഇന്ധന വിതരണ സംവിധാനത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളും കഴിഞ്ഞ രണ്ട് ദിവസമായി […]
Read more

വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വില​ക്കെന്ന് ട്രംപ്

വാ​ഷി​ങ്ട​ൺ: വെ​നി​സ്വേ​ല എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് പൂ​ർ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെന്ന് യു.​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്വ​ത്ത് ക​ട്ടെ​ടു​ക്കുക, ഭീ​ക​ര​ത, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ​വ കാരണം വെ​നി​സ്വേ​ല സ​ർ​ക്കാ​ർ ഭീ​ക​ര​സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ന്ന സാഹചര്യത്തിലാണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തിയത്. ക​ഴി​ഞ്ഞ​യാ​ഴ്ച വെ​നി​സ്വേ​ല​യു​ടെ എ​ണ്ണ​ക്ക​പ്പ​ൽ യു.​എ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ സൈ​നി​ക​സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.
Read more

യുദ്ധത്തിന് സജ്ജം; പ്രകോപനവുമായി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.‌ ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് കിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ താലിബാൻ സർക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞത്. ഇസ്‌ലാമാബാദ് കോടതിക്കു മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്ക് ശേഷമാണ് ആസിഫിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ (പാക്ക് താലിബാൻ) ഏറ്റെടുത്തിരുന്നു. […]
Read more

ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി; കൊട്ടാരത്തിൽനിന്നും പുറത്താക്കി

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യാൻ ബക്കിങ്ഹാം കൊട്ടാരം. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് രാജകൊട്ടാരം എത്തിയത്. “ആൻഡ്രൂ രാജകുമാരന്റെ സ്റ്റൈൽ, പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം ഇന്ന് ആരംഭിച്ചു,” ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. “ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം മറ്റൊരു […]
Read more
Advertisement
WhiteswanTV Footer