ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ പ്രഖ്യാപനത്തിന് നേതൃത്വം നൽകി. ഇരു സാമ്പത്തിക ശക്തികളിലെയും ബന്ധം കരാർ വഴി ശക്തമാകുമെന്നും, ഇത് ഇന്ത്യയിലെ നിർമ്മാണ മേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, എണ്ണപര്യവേഷണ മേഖലയിൽ മാറ്റങ്ങൾക്കും കരാർ വഴിതുറന്നേക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത വർഷം മുതൽ കരാർ പ്രാബല്യത്തിൽ വരും. അന്തിമ അംഗീകാരത്തിന് യൂറോപ്യൻ പാർലമെന്റും കേന്ദ്രമന്ത്രിസഭയും അംഗീകാരം നൽകണം.
20 വർഷത്തെ ചർച്ചകൾക്ക് ശേഷമുള്ള ഒരു പ്രധാന വഴിത്തരിവാണിത്. 2007 മുതൽ ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകൾ നടത്തിവന്നിരുന്നു. എന്നാൽ മുമ്പ് കരാർ രൂപപ്പെടാൻ സാധിച്ചില്ല.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൻ ഡെയർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഇന്നത്തെ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തി.




